മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ആശ്വാസ വാർത്ത; നഷ്ടപ്പെട്ട ജോലി നൽകുമെന്ന് ഡ്രീം 11 സിഇഒ

മെറ്റയും ട്വിറ്ററും പിരിച്ചുവിട്ട ജീവനക്കാരെ ജോലിക്കെടുക്കുമെന്ന് ഡ്രീം 11 സിഇഒ. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട രണ്ട് ആഗോള കമ്പനികളാണ് മെറ്റയും ട്വിറ്ററും. ട്വിറ്റർ 50 ശതമാനത്തോളം ജീവനക്കാരെയും, മെറ്റ 11,000 ജീവനക്കാരെയും ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്.
ജീവനക്കാരുടെ മുന്നിൽ ഇനിയെന്ത് എന്ന വലിയ ചോദ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇവർക്ക് ജോലി നൽകുമെന്ന പ്രസ്താവനയുമായി ഡ്രീം 11 സഹസ്ഥാപകനും സിഇഒയുമായ ഹർഷ് ജെയിൻ രംഗത്തെത്തിയിരിക്കുന്നത്. ഡ്രീം 11 കമ്പനിയിൽ പ്രതിഭാശാലികളായ ജോലിക്കാർക്ക് ഇടമുണ്ടെന്നും, ഡിസൈൻ, പ്രോഡക്ട്, ടെക് തുടങ്ങിയ മേഖലകളിൽ നേതൃപരിചയമുള്ളവർക്ക് കൂടുതൽ മുൻഗണനയുണ്ടെന്നും ജെയിൻ വ്യക്തമാക്കിയിട്ടുണ്ട്.
തൻ്റെ കമ്പനി 8 ബില്യൺ ഡോളർ കമ്പനിയാണെന്നും, 150 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉണ്ടെന്നും പിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരായ തൊഴിലാളികളെയാണ് സ്വാഗതം ചെയ്യുന്നതൊന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ, അമേരിക്കയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യക്കാരും എച്ച്1ബി വിസ ഉള്ളവരാണ്. അതിനാൽ, അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ ഇവർക്കെല്ലാം അമേരിക്ക വിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരനായ ഹർഷ് ജെയിന്റെ ആശ്വാസ വാഗ്ദാനം എത്തിയിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.