ഇരട്ടനികുതി; സ്വകാര്യ ബസുകളുടെ നിരക്ക് വർധനയിൽ വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: ഇരട്ട നികുതിയുടെ പേരിൽ വർധിപ്പിച്ച ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ സ്വകാര്യ ബസ് ഉടമകൾ തയ്യാറാകാത്തതോടെ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ബസ് യാത്ര വീണ്ടും പ്രതിസന്ധിയിൽ. നിരക്ക് വർധന വന്നതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര സാധാരണക്കാർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള 1200–1300 രൂപ നിരക്കുള്ള സെമി സ്ലീപ്പർ ബെർത്തിന് 1500–1900 രൂപയാണ് നിലവിൽ ഈടാക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 400–500 രൂപ വരെയാണു നിരക്ക് വർധന.
തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലേക്കു പ്രവേശിക്കുമ്പോൾ നൽകേണ്ട റോഡ് നികുതി നവംബർ 1 മുതൽ കർശനമാക്കിയതോടെയാണു ബസ് ഓപ്പറേറ്റർമാർ നിരക്ക് വർധിപ്പിച്ചത്. നിരക്ക് ഇനിയും ഉയരുമെന്നാണ് സ്വകാര്യ ബസുകാർ വ്യക്തമാക്കുന്നത്. ഓണം, പൂജ അവധിക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 4000 രൂപയോളം ആയിരുന്നു. ഈ അവസ്ഥ വരാനിരിക്കുന്ന ക്രിസ്തുമസ്, പുതുവത്സര അവധികളിലും ഉണ്ടായേക്കുമെന്നാണ് സൂചന.

ഡിസംബർ 20 മുതൽ 25 വരെ കൊച്ചിയിലേക്കുള്ള ബസ് ടിക്കറ്റുകൾ നിലവിൽ കിട്ടാനില്ല. കേരള, കർണാടക ആർടിസികളുടെ ക്രിസ്മസ് ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും.
കേരള ആർടിസിയുടെ എസി, ഡീലക്സ് ബസുകളിലെ നിരക്കു തന്നെയാണ് സ്വിഫ്റ്റ് ബസുകളിലും ഈടാക്കുന്നത്. ഉത്സവ സീസണുകളിൽ ഫ്ലെക്സി നിരക്ക് പ്രകാരം 10 ശതമാനം അധികം വാങ്ങും.
കർണാടക ആർടിസിയിൽ നിരക്കു കൂടുതലാണ്. എസി ബസുകളിൽ 200–400 രൂപ വരെ വ്യത്യാസമുണ്ടാകാറുണ്ട്. ഡീലക്സിൽ 100–150 രൂപയും. വിശേഷദിവസങ്ങളിൽ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീരും. ഇത് കൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്രക്കാർക്ക് ഏക ആശ്രയം ബസുകൾ തന്നെയാണ്.
ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകളിൽനിന്ന് നികുതി ഈടാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി കോടതി ഉത്തരവിറക്കിയതോടെ സംസ്ഥാന സർക്കാർ അന്തർസംസ്ഥാന ബസ് സർവീസുകളിൽ പരിശോധന ശക്തമാക്കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.