ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണു: മലപ്പുറത്ത് 17കാരിക്ക് അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

മലപ്പുറം: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണുപോകാതെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് 17കാരി തെറിച്ചു വീണത്.
തിരൂരില്‍ രണ്ട് മിനിറ്റ് മാത്രമാണ് ട്രെയിന്‍ നിര്‍ത്തുന്നത്. പെണ്‍കുട്ടി എത്തുമ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. പിന്നാലെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീഴാന്‍ പോയ പെണ്‍കുട്ടിയെ സതീശന്‍ അവസരോചിതമായി ഇടപെട്ട് തടയുകയായിരുന്നു.
Alert #RPF Head Constable Satheesh acted swiftly and saved a minor girl from going under the wheels of train when she fell down while trying to board a running train at Tirur railway station.#MissionJeewanRaksha #LifeSavingAct #BeResponsible #BeSafe pic.twitter.com/R0iMdas4WX
— RPF INDIA (@RPF_INDIA) November 11, 2022
വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന്‍ പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നും സതീശന്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.