ട്വിറ്ററിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഇത്തവണ ജോലി നഷ്ടമായത് 4,400 പേർക്ക്

ട്വിറ്ററിൽ ജീവനക്കാർക്ക് വീണ്ടും പിരിച്ചുവിടൽ പ്രഹരം. ഇത്തവണ ജോലി നഷ്ടപ്പെട്ടത് 4,400 കരാർ തൊഴിലാളികൾക്കാണെന്നാണ് റിപ്പോർട്ട്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുൻപ് ഏകദേശം 50 ശതമാനം വരുന്ന 3,800 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് കരാർ തൊഴിലാളികളെയും പിരിച്ചുവിട്ടത്.
ടെസ്‌ല കമ്പനി മേധാവി ഇലോൺ മസ്ക് ഏറ്റെടുത്തതിനു ശേഷം ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ. പ്ലാറ്റ്‌ഫോർമർ, ആക്‌സിയോസ് എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ട്വിറ്ററിന് കീഴിലെ എല്ലാ കരാർ ജീവനക്കാരെയും പിരിച്ചുവിടുകയാണ് എന്നാണ്അറിയിച്ചത്. എന്നാൽ കോൺട്രാക്ടർമാർക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അവർക്ക് കമ്പനിയുടെ സ്ലാക്കിലേക്കും ഇമെയിലിലേക്കും ഉള്ള ആക്സസ് റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ചില ജീവനക്കാർ ട്വിറ്ററിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ, കരാർ ജീവനക്കാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് ഇലോൺ മസ്കോ ട്വിറ്ററോ പ്രതികരിച്ചിട്ടില്ല. ട്വിറ്ററിന്റെ നെറ്റ്‌വർക്കിലേക്കുള്ള ആക്‌സസ് പെട്ടെന്ന് നഷ്‌ടപ്പെട്ടതിനെ തുടർന്ന് കരാർ ജീവനക്കാരിൽ പലരും ജോലി ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്. ചൈൽഡ് സേഫ്റ്റി വർക്ക്ഫ്ലോകളിൽ നിർണായക മാറ്റങ്ങൾ വരുത്തുന്നതിനിടയിലാണ് പുതിയ നടപടി.
കൂട്ടപിരിച്ചുവിടൽ ട്വിറ്ററിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ നിമിഷവും നിരവധി കണ്ടെന്റുകൾ പോസ്റ്റ് ചെയ്യപ്പെടുന്ന ട്വിറ്ററിനെ നിയന്ത്രിക്കാൻ നിലവിലെ ജീവനക്കാർക്ക് കഴിയുന്നില്ല. ഇതിനിടെ ട്വിറ്റിറിലെ ചില പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയതും പിൻവലിച്ചതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.