Follow the News Bengaluru channel on WhatsApp

എൻഐഎ പരിശോധനക്കിടെ രക്ഷപെട്ട ക്യാമ്പസ്‌ ഫ്രണ്ട് നേതാവ് പിടിയിൽ

ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധനക്കിടെ രക്ഷപെട്ട നിരോധിത വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് നേതാവ് അറസ്റ്റിൽ. അസം സ്വദേശി ആമിർ ഹംസയാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും അസം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തുന്നതിനിടെ ആമിർ ഭയന്ന് ഒളിവിൽ പോകുകയായിരുന്നു. ഇതിന് ശേഷം ഇയാളെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെ ഇയാൾ ബെംഗളൂരുവിൽ ഉള്ളതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ത്രിപുരയിൽ നിന്നും ബെംഗളൂരുവിലെത്തിയ കുടുംബത്തോടൊപ്പം വ്യാജ പേരിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.

അറസ്റ്റിന് ശേഷം ബെംഗളൂരു പോലീസ് ഇയാളെ അഡീഷണൽ ചീഫ് മെട്രോ പോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വിശദമായ അന്വേഷണത്തിനായി ആമിറിനെ ഗുവാഹത്തിയിലേക്ക് കൊണ്ടുവന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.