ഛായാഗ്രാഹകൻ പപ്പു (സുധീഷ്) അന്തരിച്ചു

ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു. 44 വയസ്സായിരുന്നു. അമിലോഡോസിസ് എന്ന അപൂർവ്വ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സുധീഷ് എന്നാണ് യഥാർഥ പേര്. എറണാകുളം തൃപ്പൂണിത്തിറയിലാണ് പപ്പുവിന്റെ ജനനം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. രാജീവ് രവിയുടെ അസിസ്റ്റന്‍ഡ് ആയിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്.
സെക്കന്റ് ഷോ, ഞാൻ സ്റ്റീവ് ലോപ്പസ്, കൂതറ, അയാൾ ശശി, ഈട, അപ്പൻ, അയാൾ ശശി, അപ്പൻ, ഈട, റോസ് ഗിറ്റാറിനാൽ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിരുന്നു.
മജു സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവർത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടർന്ന് പപ്പു ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം പൂർത്തിയാക്കിയത്.
ക്ലാസ്മേറ്റ്സ്, ബ്ലാക്ക് എന്നീ സിനിമകളിൽ ചീഫ് അസോസിയേറ്റ് ക്യാമറമാനും ചാന്ദ്നി ബാർ, ദേവ് ഡി എന്നീ സിനിമകളിൽ അസിസ്റ്റന്റ് സിനിമാട്ടോഗ്രഫറുമായിരുന്നു. രാജീവ് രവിയുടെ അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ സിനിമകളുടെ സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ഇന്നു രാത്രി 12 മണിക്ക് വീട്ടുവളപ്പിൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.