വീട്ടിലെ ഫ്രിഡ്ജിന് പുറകിൽ മൂർഖൻ പാമ്പ്; ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരു: വീടിനകത്തെ ഫ്രിഡ്ജിനു പുറകിൽ സുഖമായി വിഷമിക്കുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ വൈറൽ. പാമ്പ് പലയിടത്തും വിഹരിക്കുന്നത് പലപ്പോഴായി കാണാറുണ്ട്. അപൂർവ്വം ചില സന്ദർഭങ്ങളിൽ വീട്ടകങ്ങളിലേക്കും പാമ്പ് കയറും. എന്നാൽ കർണാടകയിൽ വീടിനകത്ത് ഹാളിൽ വെച്ച റെഫ്രിജറേറ്ററിന് പിറകിൽ സുഖമായി ഇരിക്കുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കർണാടകയിലെ തുമകുരുവിലാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന് പിന്നിലുള്ള കംപ്രസറിനുള്ളിൽ മൂർഖൻ പാമ്പ് പതിയിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരച്ചെത്തി. പാമ്പുപിടിത്തത്തിൽ പ്രാവീണ്യം നേടിയ യുവാവിനെയും കൂട്ടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് ചെന്നത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവ് മൂർഖൻ പാമ്പിനെ പിടികൂടി പുറത്തെടുത്തു. പാമ്പിനെ ഒരു ജാറിലാക്കി അടച്ച് വനംവകുപ്പിന് കൈമാറുകയും ചെയ്തു. വൃദ്ധരും കുട്ടികളും അടങ്ങിയ അംഗങ്ങളുള്ള വീട്ടിലാണ് മൂർഖൻ പാമ്പ് പതിയിരുന്നത്.
തണുപ്പുകാലത്ത് ചൂടുള്ള പ്രദേശങ്ങൾ തേടി പാമ്പുകൾ അലയുന്നത് പതിവാണ്. അതിനാലാണ് റെഫ്രിജറേറ്ററിന്റെ പിറകിൽ മൂർഖൻ ചുരുണ്ടുകൂടിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Video: Cobra Slithers Out Of Refrigerator, Coils Around Compressor https://t.co/kboSTOqcJA
(📽️: ANI) pic.twitter.com/8j8y5qyTZC
— NDTV (@ndtv) November 13, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
