മാനേജ്‌മെന്റുമായുള്ള ചര്‍ച്ച പരാജയം; സ്വിഗ്ഗി ജീവനക്കാരുടെ സമരം തുടരും

കൊച്ചി: മിനിമം നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വഗ്ഗി വിതരണക്കാരുടെ സമരം തുടരും. മിനിമം നിരക്ക് കൂട്ടാനാവില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതോടെ ചർച്ച പരാജയമാണെന്നും സമരം തുടരുമെന്നും സ്വിഗ്ഗി ജീവനക്കാർ അറിയിച്ചു.
സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സ്വിഗ്ഗി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച ഇന്ന് പരാജയപ്പെട്ടിരുന്നു. മിനിമം നിരക്ക് കൂട്ടാനാവില്ല എന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്. ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ കാക്കനാട് കളക്ട്രേറ്റിലാണ് ചര്‍ച്ച നടന്നത്. ഓണ്‍ലൈന്‍ ഡെലിവറി വിതരണക്കാരുടെ സംഘടനാ പ്രതിനിധികളുമായാണ് സമരത്തിന്റെ ആദ്യ ദിവസമായ ഇന്ന് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത്.
മിനിമം നിരക്ക് നിലവിലെ 20 രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിക്കണമെന്നതാണ് വിതരണക്കാരുടെ ആവശ്യം. കൂടാതെ വിതരണവുമായി ബന്ധപ്പെട്ട് തേര്‍ഡ് പാര്‍ട്ടിയുമായി കമ്പനി ഉണ്ടാക്കിയ ധാരണയും വിതരണക്കാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.