Follow News Bengaluru on Google news

ശരത് കമലിനു ഖേൽ രത്‌ന പുരസ്‌കാരം; രണ്ട് മലയാളികൾക്ക് അർജുന പുരസ്‌കാരം

പരമോന്നത കായിക ബ​ഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്‌കാരം ടേബിൾ ടെന്നീസ് താരം ശരത് കമൽ അചന്തയ്ക്ക്. രണ്ട് മലയാളി താരങ്ങൾ അർജുന പുരസ്കാരം നേടി. ബാഡ്മിന്റൺ താരം എച്.എസ്. പ്രണോയ്, ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ എന്നിവരാണ് അർജുന പുരസ്‌കാരം നേടിയ മലയാളികൾ.

ബിർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ നാല് മെഡലുകൾ നേടി ശരത് കമൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സ്വർണം സ്വന്തമാക്കിയ ലക്ഷ്യ സെന്നും അർജുനയ്ക്ക് അർഹനായി. ലോക ചാമ്പ്യൻ മാഗ്നസ് കാൾസനടക്കമുള്ള വമ്പൻമാരെ അട്ടിമറിച്ച് ചരിത്രമെഴുതിയ കൗമാര ചെസ് താരം പ്രഗ്നാനന്ദയും അർജുനയ്ക്ക് അർഹനായി. സീമ പുനിയ, നിഖാത് സരിൻ എന്നിവർക്കും അർജുന പുരസ്‌കാരം ഉണ്ട്.

മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം നാല് പേർക്കാണ് ഇത്തവണ ലഭിച്ചത്. ജീവൻജ്യോത് സിങ് തേജ (ആർച്ചറി), മുഹമ്മദ് അലി ഖമർ (ബോക്‌സിങ്), സുമ സിദ്ധാർഥ് ഷിരുർ (പാര ഷൂട്ടിങ്), സുജീത് മാൻ (ഗുസ്തി) എന്നിവർക്കാണ് പുരസ്‌കാരങ്ങൾ. ഈ മാസം അവസാനം രാഷ്‌ട്രപതി ദ്രൗപദി മുർമു താരങ്ങൾക്ക് അവാർഡ് സമ്മാനിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.