ക്രിസ്മസ്-പുതുവത്സര ബംപറിന്റെ സമ്മാനത്തുക ഉയർത്തി

കേരളത്തിൽ ക്രിസ്മസ്-പുതുവത്സര ബംപറിന്റെ സമ്മാനത്തുക ഉയര്‍ത്തി. ഇക്കുറി 16 കോടിയാണ് ഒന്നാം സമ്മാനക്കാർക്ക് ലഭിക്കുക. നേരത്തെ പന്ത്രണ്ട് കോടിയായിരുന്നു ക്രിസ്മസ് ബംപറിന് ലഭിച്ചിരുന്നത്.
ഓണം ബംപറിന്റെ സമ്മാനത്തുക 12 കോടിയില്‍ നിന്ന് 25 കോടിയായും നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ക്രിസ്മസ് ബംപറിന്റെ രണ്ടാം സമ്മാനം ഒരു കോടിയാണ്. ഇത് പത്ത് പേര്‍ക്ക് വീതം ലഭിക്കും. 400 രൂപയാണ് ടിക്കറ്റ് വില. നവംബര്‍ 20നാണ് ക്രിസ്മസ് പുതുവത്സര ബംപര്‍ പുറത്തിറക്കുന്നത്. അന്ന് തന്നെയാണ് പൂജാ ബംപര്‍ നറുക്കെടുപ്പും നടക്കുന്നത്.
നേരത്തെ ക്രിസ്മസ് ബംപറിന് 300 രൂപയായിരുന്നു വില. സമ്മാനത്തുകയിലെ വന്‍ വര്‍ധനവ് ചൂണ്ടിക്കാണിച്ചാണ് വില ഉയർത്തിയത്. ഇത്തവണ പത്ത് സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓണം ബംപറില്‍ ആദ്യമടിച്ച ടിക്കറ്റുകള്‍ എളുപ്പത്തില്‍ വിറ്റ് തീര്‍ന്നിരുന്നു. ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ടിക്കറ്റുകളും അച്ചടിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ 90 ലക്ഷം ടിക്കറ്റുകള്‍ അടിക്കുന്നത്. നിലവില്‍ വില്‍പ്പനയിലുള്ള പൂജാ ബംപറിന് പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം.
250 രൂപയാണ് ടിക്കറ്റ് വില. പൂജാ ബംപറിന്റെ വില്‍പ്പനയിലും ഇത്തവണ റെക്കോര്‍ഡാണ് കേരളം നേടിയത്. ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. തുടര്‍ന്ന് ആറ് ലക്ഷം ടിക്കറ്റുകള്‍ കൂടി കഴിഞ്ഞയാഴ്ച്ച അച്ചടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പൂജാ ബംപറിന്റെ 34 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.