Follow the News Bengaluru channel on WhatsApp

മണ്ഡലകാല യാത്രാതിരക്ക്; കർണാടകയിൽ നിന്നും കേരളത്തിലേക്ക് 6 സ്പെഷ്യൽ ട്രെയിനുകള്‍ അനുവദിച്ചു

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ കൊല്ലത്തേക്കും തിരിച്ച് കൊല്ലത്തു നിന്നും ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിലേക്കുമായി ദക്ഷിണ പശ്ചിമ റെയില്‍വേ ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. ശബരിമലയിലേക്കുള്ള മണ്ഡലകാല യാത്രാ തിരക്ക് പരിഗണിച്ചാണ് ട്രെയിനുകള്‍ പ്രഖ്യാപിച്ചത്.

ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (07359) 

തീയതി: നവംബര്‍ 27 ഞായര്‍

ഹുബ്ബള്ളിയില്‍ നിന്നും ഉച്ചക്ക് 2.40 പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച വൈകിട്ട് 3.15 ന് കൊല്ലത്തേക്ക് എത്തും. യെലഹങ്ക (രാത്രി 11.15), കെ.ആര്‍. പുരം (രാത്രി 11.51) വഴിയാണ് യാത്ര.

കൊല്ലം-ഹുബ്ബള്ളി സ്‌പെഷ്യല്‍ ട്രെയിന്‍ (07360)

തീയതി: നവംബര്‍ 28, തിങ്കളാഴ്ച

കൊല്ലത്തു നിന്നും വൈകിട്ട് 5.10 പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഹുബ്ബള്ളിയിലെത്തും. കെ.ആര്‍ പുരത്ത് രാവിലെ 8.38 നും യെലഹങ്കയില്‍ രാവിലെ 9.40 നും എത്തിച്ചേരും.

ബെളഗാവി- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (07361)

തീയതികള്‍: ഡിസംബര്‍ 4,11,18, 25, ജനുവരി 1,8, 15 എന്നീ ഞായര്‍ ദിവസങ്ങളില്‍

ബെളഗാവിയില്‍ നിന്നും രാവിലെ 11.30 ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച വൈകിട്ട് 3.15 ന് കൊല്ലത്ത് എത്തിചേരും. യെലഹങ്കയില്‍ രാത്രി 11.15 നും കെ.ആര്‍. പുരം 11.51 നും എത്തിച്ചേരും

കൊല്ലം- ബെളഗാവി സ്‌പെഷ്യല്‍ ട്രെയിന്‍ (07362)

തീയതികള്‍: ഡിസംബര്‍ 5,12,19,26, ജനുവരി 2,9, 16 എന്നീ തിങ്കള്‍ ദിവസങ്ങളില്‍

കൊല്ലത്തു നിന്നും വൈകിട്ട് 5.10 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 11 ന് ബെളഗാവിയിലെത്തും. കെ.ആര്‍ പുരത്ത് രാവിലെ 8.38 നും യെലഹങ്കയില്‍ രാവിലെ 9.40 നും എത്തിച്ചേരും.

ബെളഗാവി- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (07357).

തീയതി: നവംബര്‍ 20 ഞായറാഴ്ച

ബെളഗാവിയില്‍ നിന്നും രാവിലെ 11.30 ന് പുറപ്പെട്ട് പിറ്റേ ദിവസം വൈകിട്ട് 5.15 ന് കൊല്ലത്ത് എത്തും. യെലഹങ്കയില്‍ രാത്രി 11.15 നും കെ.ആര്‍. പുരത്ത് രാത്രി 11.51 നും എത്തിച്ചേരും.

കൊല്ലം- ബെളഗാവി സ്‌പെഷ്യല്‍ ട്രെയിന്‍ (07358)

തീയതി: നവംബര്‍ 21 തിങ്കളാഴ്ച

കൊല്ലത്തു നിന്നും വൈകിട്ട് 5.10 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാത്രി 11 ന് ബെളഗാവിയില്‍ എത്തും. കെ.ആര്‍ പുരത്ത് രാവിലെ 8.38 നും യെലഹങ്കയില്‍ രാവിലെ 9.40 നും എത്തിച്ചേരും.

സേലം, ഈറോഡ്, തിരിപ്പൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചെങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irctc.co.in/nget/train-search

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.