Follow the News Bengaluru channel on WhatsApp

വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു ചാപ്റ്റർ പ്രതിമാസ സാഹിത്യസദസ് സംഘടിപ്പിച്ചു

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു ചാപ്റ്ററിൻ്റെ പ്രഥമ പ്രതിമാസ സാഹിത്യസദസ് ഉദ്ഘാടനവും, കേരള-കർണാടക പിറവി ആഘോഷവും ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടന്നു.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവും, സാഹിത്യകാരനുമായ സുധാകരൻ രാമന്തളി പ്രതിമാസസാഹിത്യ സദസ്സിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മാനവികതയിലധിഷ്ഠിതമായ സർഗ്ഗാത്മകത സമൂഹോന്നതിയ്ക്ക് ആവശ്യമാണ് എന്ന്  രാമന്തളി പറഞ്ഞു. സാമൂഹിക നന്മയിലധിഷ്ഠിതമായ പുരോഗമനത്തിൻ്റെ പാതയിലൂടെയാണ് വേൾഡ് മലയാളി മലയാളി ഫെഡറേഷൻ സഞ്ചരിക്കുന്നത് എന്ന് പ്രസിഡൻ്റ് ജ്യോതിസ് മാത്യു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗ്ലോബൽ വൈസ് പ്രസിഡൻ്റ് റെജിൻ ചാലപ്പുറം ഉത്തമവായനയുടെ ആവശ്യകത എടുത്തുപറഞ്ഞു.

 

ഏഷ്യാ റീജിയൻ ട്രഷറർ, ഡിൻ്റോ ജേക്കബ്, സെക്രട്ടറി റോയ് ജോയ്, വിമൻസ് ഫോറം, ആർട്ട് ആൻഡ് കൾച്ചറൽ ഫോറം ബെംഗളൂരു കോർഡിനേറ്റർ രമാ പ്രസന്ന പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് നടന്ന സാഹിത്യസദസ്സിൽ ‘എന്തിന് കലയും സാഹിത്യവും’ എന്ന വിഷയത്തിൽ അനിൽ രോഹിത്, ബ്രിജി കെ. ടി എന്നിവർ സംസാരിച്ചു. കേരള- കർണാടക പിറവി അനുബന്ധപ്രഭാഷണം ബിനോ ശിവാസ് നിർവഹിച്ചു. ലക്ഷ്മി രോഹിത്, രുഗ്മിണി സുധാകരൻ, മോഹൻ ദാസ് എന്നിവർ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു.

കവിയരങ്ങിൽ കവികളായ ശ്രീകല പി വിജയൻ, അനിൽ മിത്രാനന്ദപുരം, സിന്ധു ഗാഥ, അന്നു ജോർജ്ജ്, ബ്രിജി കെ ടി, രമാപിഷാരടി എന്നിവർ പങ്കെടുത്തു. കെ പി ഗോപാലകൃഷ്ണൻ, ഫ്രാൻസിസ് ആൻ്റണി, ശ്രീമതി രതി സുരേഷ് എന്നിവർ ആശംസകൾ നേർന്നു.

ശിശു ദിനത്തോനനുബന്ധിച്ചു നടന്ന കുട്ടികൾക്കുള്ള സമ്മാന ദാനവും, മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനവും ഡിന്റോ ജേക്കബ് നിർവഹിച്ചു. ഡബ്ല്യു.എം.എഫ് ബെംഗളൂരു ട്രഷറർ ഫ്രാൻസ് മുണ്ടാടൻ നന്ദി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.