Follow the News Bengaluru channel on WhatsApp

ആവേശത്തിമിര്‍പ്പില്‍ കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം; നിവേദ്യ നായര്‍, ഗൗരി വിജയ് കലാതിലകങ്ങള്‍

ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബെംഗളൂരുവിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ കേരള സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, അസിസ്റ്റന്റ്‌റ് സെക്രട്ടറി വിനേഷ് കെ, കള്‍ച്ചറല്‍ സെക്രട്ടറി വി എല്‍ ജോസഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍ നായര്‍, മനു കെ വി, ശ്രീജിത്ത്, വിനു ജി, ദിനേശന്‍ വിധികര്‍ത്താക്കളായ ആര്‍ എല്‍ വി സണ്ണി, കലാക്ഷേത്ര ജയപ്രകാശ്, അര്‍ച്ചന സുനില്‍ എന്നിവര്‍ പകെടുത്തു.

18 ഇനങ്ങളില്‍ 5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വിജയികളെ കണ്ടെത്തുന്നത് ശ്രമകരമായി. നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങളില്‍ പങ്കെടുത്തു.

വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ നിവേദ്യ നായരും ജൂനിയര്‍ വിഭാഗത്തില്‍ ഗൗരി വിജയിയും  കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍

സബ് ജൂനിയര്‍

  • ഭരതനാട്യം – 1. സ്മൃതി , 2.നിവേദ്യ നായര്‍ 3. കൃഷ്ണ വേണി സജീഷ് , കൃഷ്ണപ്രിയ ആര്‍ പൊതുവാള്‍
  • കുച്ചുപ്പുടി -1. നിവേദ്യ നായര്‍, 2. കൃഷ്ണപ്രിയ ആര്‍ പൊതുവാള്‍
  • മോഹിനിയാട്ടം – -1. നിവേദ്യ നായര്‍, 2. കൃഷ്ണപ്രിയ ആര്‍ പൊതുവാള്‍
  • നാടോടി നൃത്തം 1. അനന്യ ബി നമ്പ്യാര്‍ 2. സ്മൃതി & അനാമിക ഗിരീഷ് 3. കൃഷ്ണപ്രിയ ആര്‍ പൊതുവാള്‍ & നിവേദ്യ നായര്‍
  • സംഘ നൃത്തം -1 ശ്രീഷ & ടീം 2.സോണിയ കുമാരി& ടീം
  • ഒപ്പന -1. നന്ദന സതീഷ് & ടീം
  • നാടന്‍ പാട്ട് – 1. അക്ഷര എന്‍ 2.സച്ചിന്‍ ഗോപകുമാര്‍ 3.കാശിനാഥ്
  • മാപ്പിള പാട്ട് -1. സച്ചിന്‍ ഗോപകുമാര്‍ 2. ബൃന്ദ ബി
  • ലളിതഗാനം- 1. നിവേദ്യ നായര്‍ 2.അക്ഷര എന്‍ 3. സച്ചിന്‍ ഗോപകുമാര്‍
  • ശാസ്ത്രീയ സംഗീതം -1. ഭദ്ര സുരേന്ദ്രന്‍ 2.അക്ഷര എന്‍ 3. അഞ്ജലി എ നായര്‍
  • പ്രസംഗം -1.ഭദ്ര സുരേന്ദ്രന്‍ 2.അദ്വൈത കെ പി 3. ലൈബ
  • പദ്യം ചൊല്ലല്‍ -1. ശാരിക അനീഷ് 2.ഭദ്ര സുരേന്ദ്രന്‍ 3.അക്ഷര എന്‍
  • മോണോ ആക്ട് -1. നന്ദന സതീഷ് 2. ഭദ്ര സുരേന്ദ്രന്‍ 3. അനന്യ സി

ജൂനിയര്‍

  • ഭരതനാട്യം – 1. ഗൗരി വിജയ് 2.നമി ബിജു 3.സാധിക എസ് പിള്ള
  • കുച്ചുപ്പുടി – 1. ഗൗരി വിജയ് 2.സാധിക എസ് പിള്ള 3.നമി ബിജു
  • മോഹിനിയാട്ടം -1. ഗൗരി വിജയ് 2.നമി ബിജു 3.സാധിക എസ് പിള്ള
  • നാടോടി നൃത്തം 1. ഗൗരി വിജയ് & സാധിക എസ് പിള്ള 2. സമീക്ഷ നായര്‍ എസ് & സഫ്‌ന 3. നമി ബിജു.
  • നാടന്‍ പാട്ട് – 1. ഹൃതിക മനോജ് 2. മിതാലി പി 3. നമൃത വി എസ്
  • മാപ്പിള പാട്ട് -1. മിതാലി പി 2.നമൃത വി എസ് 3. മുഹമ്മദ് ഷാഫ്നാസ്
  • ശാസ്ത്രീയ സംഗീതം -1. മിതാലി പി 2. ഹൃതിക മനോജ് 3. ആദ്ര പ്രവീണ്‍
  • ലളിതഗാനം- 1. മിതാലി പി 2. ഹൃതിക മനോജ് 3. ആദ്ര പ്രവീണ്‍
  • പദ്യം ചൊല്ലല്‍ -1. ഹൃതിക മനോജ് 2.മിതാലി പി 3. നമൃത വി എസ്
  • പ്രസംഗം -1.ഗായത്രി എ വി 2.ഭാഗ്യ ലക്ഷ്മി 3. നമൃത വി എസ്
  • മോണോ ആക്ട് -1. നമൃത വി എസ് 2. സാധിക എസ് പിള്ള
  • ദഫ് മുട്ട് – 1. അലി സയാന്‍ & ടീ 2.സഹാറാന്‍ & ടീം
  • സീനിയര്‍ – നാടോടി നൃത്തം -1. ഗൗരി എം എ 2. അദിഷ് രാജ്
  • പദ്യം ചൊല്ലല്‍ -1. ജഗന്നിധി നമഃശിവായം 2. ഗൗരി എം എ

 

 

നിവേദ്യ നായർ (കലാതിലകം)

 

ഗൗരി വിജയ് (കലാതിലകം)

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.