സുവർണ കർണാടക കേരള സമാജം ബെംഗളൂരു ഈസ്റ്റ് സോൺ സുവർണ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബെംഗളൂരു ഈസ്റ്റ് സോൺ സുവർണ സംഗമം സംഘടിപ്പിച്ചു. ഹെന്നൂർ ബാഗലൂർ മെയിൻ റോഡിലെ കൊത്തന്നൂർ വിംഗ്സ് അരീനാസിൽ നടന്ന ചടങ്ങിൽ കൊള്ളിയേഴ്സ് ഇന്ത്യാ എം.ഡി സാങ്കി പ്രസാദ് ഉദ്ഘാടനം ചെയ്തു. കർണാടക അർബൻ ഡവലപ്പ്മെൻ്റ് മന്ത്രി ബി എ ബസവരാജ് മുഖ്യാതിഥി ആയിരുന്നു. ഈസ്റ്റ് ശാഖ ചെയർമാൻ ബാഹുലേയൻ കെ വി അധ്യക്ഷത വഹിച്ചു.
കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാദർ ഡേവീസ് ചിറമ്മേൽ, ചലചിത്ര താരം നവ്യ നായർ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ ജെ ബൈജു, ജനറൽ സെക്രട്ടറി കെ പി ശശിധരൻ, ജോ ആൻ്റണി, ഡോ. നസ്റിൻ മിഥിലാജ്, അഡ്വ സിജി മലയിൽ, ജില്ല പ്രസിഡൻ്റ് ഷാജൻ ജോസഫ്, എ. രാജു, പ്രോഗ്രാം കൺവീനർ നോബി സ്കറിയ, സന്തോഷ് തൈക്കാട്ടിൽ, ലേഡീസ് വിംഗ് കൺവീനർ മായ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
സംഘടനയുടെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി കഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന സുവർണ ക്ലീനിക്കിൽ ആയുർവേദ ചികിത്സ തുടങ്ങുന്നതിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ശാഖാ അംഗങ്ങളുടെ 110, 12 ക്ലാസുകളിൽ കൂടുതൽ മാർക്ക് നേടി വിജയിച്ച 10 കുട്ടികൾക്ക് ഹരീഷ് മെമ്മോറിയൽ മെറിറ്റ് അവാർഡും ക്യാഷ് പ്രൈസും ചടങ്ങിൽ വിതരണം ചെയ്തു. ശാഖ കൺവീനർ ബിജു ജോസഫ് നന്ദി പറഞ്ഞു.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി വരെ നീണ്ടു. ടോപ്പ് സിംഗർ താരങ്ങളായ മേഘന, ശ്രീനന്ദു, പ്രശസ്ത ഫ്ലൂട്ടിസ്റ്റ് രാജേഷ് ചേർത്തല, രകേഷ് തുടങ്ങിയവർ നയിച്ച മെഗാ ഗാനമേളയും ഉണ്ടായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.