കല്യാണം വിളിച്ചില്ല: വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍

കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ബാലരാമപുരത്താണ് ഞെട്ടിക്കുന്ന സംഭവം. അനില്‍കുമാര്‍ എന്നയാളെയാണ് ആക്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു. കോട്ടുകാല്‍ മന്നോട്ടുകോണം സ്വദേശികളായ അഭിജിത്ത്, രാഹുല്‍, സന്ദീപ്, കുട്ടൂസന്‍, വിവേക് എന്നിവര്‍ക്ക് എതിരെയും കണ്ടാല്‍ അറിയാവുന്ന മറ്റ് 15 പേര്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ വിവാഹ തലേന്ന് നടന്ന റിസപ്ഷനിലാണ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ വധുവിന്റെ പിതാവ് ഉള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്ക് പറ്റി. അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമം, അനാവശ്യമായി കൂട്ടം കൂടല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, അസഭ്യം വിളിക്കല്‍, മുതലുകള്‍ നശിപ്പിക്കല്‍, ആക്രമിച്ച് പരിക്ക് ഏല്‍പ്പിക്കുക, ആയുധം കൊണ്ട് അക്രമം ഉള്‍പ്പടെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. സംഭവ ശേഷം ഇതില്‍ ചില പ്രതികള്‍ ഒളിവില്‍ പോയതായാണ് പോലീസ് പറയുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
