പാൽവില വർധിപ്പിക്കാനുള്ള തീരുമാനം താത്കാലികമായി പിൻവലിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില വര്‍ധിപ്പിക്കാനുള്ള കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെ.എം.എഫ്.) തീരുമാനം താല്‍കാലികമായി പിന്‍വലിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചതെന്ന് ഡെക്കന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 20ന് കെ.എം.എഫ് ചെയര്‍മാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രിയുമായി യോഗം ചേരും. അതിന് ശേഷമായിരിക്കും വില വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം.
സംസ്ഥാനത്ത് നന്ദിനി പലിനും തൈരിനും വില വര്‍ധിപ്പിക്കുമെന്ന് തിങ്കളാഴ്ച കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അറിയിച്ചിരുന്നു. നന്ദിനി പാലിനും തൈരിനും മൂന്നുരൂപ വീതം വര്‍ധിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. പാല്‍ വില ലിറ്ററിന് 37 രൂപയായിരുന്നത് 40 രൂപയും തൈര് ലിറ്ററിന് 45 രൂപയായിരുന്നത് 48 രൂപയായും വര്‍ധിക്കുമെന്നും വര്‍ധിപ്പിക്കുന്ന മൂന്നുരൂപ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനാണ് തീരുമാനമെന്നും കെ.എം.എഫ് അറിയിച്ചിരുന്നു.
2020 ഫെബ്രുവരിയിലാണ് പാല്‍വില അവസാനമായി കൂട്ടിയത്. ലിറ്ററിന് 2 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന കെ.എം.എഫിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വിലകൂട്ടാനുള്ള പ്രമേയം പാസാക്കിയിരുന്നു. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് പലതവണ ആവശ്യമുയര്‍ന്നിരുന്നെങ്കെിലും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
