ഫ്രിഡ്ജില്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍, കൊലയ്ക്ക് ശേഷം മറ്റൊരു പെണ്‍കുട്ടിയെയും അഫ്താബ് വീട്ടിലെത്തിച്ചു: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡല്‍ഹിയില്‍ ജീവിതപങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി പലയിടങ്ങളില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ അഫ്താബ് അമിന്‍ പൂനാവാലെയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി ഒരു മാസത്തിന് ശേഷം മറ്റൊരു പെണ്‍കുട്ടിയെ അഫ്താബ് അമിന്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ട്. ഡേറ്റിംഗ് ആപ്പിലൂടെയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ ഇരിക്കുമ്പോൾ തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ക്ഷണിക്കുന്നതിന് മുമ്പ് അഫ്താബ്, ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ അലമാരയിലും റഫ്രിജറേറ്ററിലും ഒളിപ്പിച്ചു. ഫോറന്‍സിക് അന്വേഷണത്തിനിടെ ഡിഎന്‍എ സാമ്പിളില്‍ നിന്ന് രക്ഷപ്പെടാന്‍ രക്തക്കറ നീക്കം ചെയ്യാന്‍ പ്രതി സള്‍ഫര്‍ ഹൈപ്പോകലോറിക് ആസിഡ് ഉപയോഗിച്ചു. ഇന്റര്‍നെറ്റില്‍ നോക്കിയാണ് ഇക്കാര്യങ്ങള്‍ അഫ്താബ് മനസിലാക്കിയതെന്നുമാണ് വിവരം. 2019 മുതലാണ് 28 കാരനായ അഫ്‌താബ് പൂനവാലയും, 26കാരിയായ ശ്രദ്ധ വല്‍ക്കറും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറിയത്.
വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരു ഷെഫായി പരിശീലനം നേടിയ അഫ്താബ് ശ്രദ്ധയുടെ ശരീരം വെട്ടിമുറിക്കുന്നതിന് മുമ്പ് രക്തക്കറയും ശരീരഭാഗങ്ങളും എങ്ങനെ വൃത്തിയാക്കണമെന്ന് ഗൂഗിളില്‍ പരിശോധിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വെട്ടാനുപയോഗിച്ച കത്തിക്കായി പോലീസ് തിരയുകയാണ്. മുംബൈയിലെ ഒരു കമ്പനിയില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന ശ്രദ്ധയെ അഫ്താബ് മാനസികമായും ശാരീരികമായും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും ഒരുപാട് തവണ ആ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശ്രദ്ധയുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പോലീസില്‍ പരാതി നല്‍കുമെന്ന് ശ്രദ്ധ പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവസാനമായി പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോഴേക്കും ശ്രദ്ധയെ അഫ്താബ് വന്ന് ബോധ്യപ്പെടുത്തി അയാളുടെ കൂടെ കൂട്ടി കൊണ്ടു പോവുകയായിരുന്നെന്നാണ് അവര്‍ പറയുന്നത്. പുതുതായി വാങ്ങിയ 300 ലിറ്റര്‍ ഫ്രിഡ്ജിലാണ് ശ്രദ്ധയെ വെട്ടിനുറുക്കി സൂക്ഷിച്ചത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന് 35 കഷ്ണങ്ങളാക്കുകയായിരുന്നു. ദുര്‍ഗന്ധം വരാതിരിക്കാന്‍ വീട് നിറയെ അഗര്‍ബത്തി കത്തിച്ചിരുന്നതായും വിവരമുണ്ട്. പിന്നീട് 16 ദിവസത്തോളം ഡല്‍ഹി വനമേഖലയില്‍ അവളുടെ ശരീരഭാഗങ്ങള്‍ വലിച്ചെറിയുകയും ചെയ്തു.
ഈ സമയമെല്ലാം ശ്രദ്ധയുടെ ഫേസ്ബുക്ക് അക്കൗണ്ട് ആക്ടീവായിരുന്നു. അതേസമയം ശ്രദ്ധയെ കൊലപ്പെടുത്തിയത് താനാണെന്ന് അഫ്താബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അമേരിക്കന്‍ ക്രൈം സീരീസായ ഡെക്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അഫ്താബിന്റെ കൊലപാതകമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ശ്രദ്ധയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
