ചെങ്കണ്ണ് രോഗം വ്യാപിക്കുന്നു; നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് ചെങ്കണ്ണ് രോഗം വ്യാപിക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിലാണ് കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കി. നേത്രരോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി.
നേത്ര അണുബാധയുടെ ആദ്യ കേസ് ഒരാഴ്ച മുമ്പ് ബാജ്പെ പ്രദേശത്താണ് കണ്ടെത്തിയത്. ഇത് ഇപ്പോള്‍ നിരവധി ആളുകളിലേക്ക് പടര്‍ന്നു. രോഗം ബാധിച്ച അമ്മമാരോട് ഒരാഴ്ചയ്ക്ക് ശേഷം കുട്ടികളുമായി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മംഗളൂരുവിലും അഡയാര്‍, പുത്തൂര്‍, ബെല്‍ത്തങ്ങാടി ഉള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലും നേത്ര അണുബാധയുടെ കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലയിലെ ഏതാനും പ്രദേശങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും കര്‍ശന ജാഗ്രത പാലിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദക്ഷിണ കന്നഡ ഹെല്‍ത്ത് ഓഫീസര്‍ ഡോ.കിഷോര്‍ കുമാര്‍ പറഞ്ഞു.
ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം നേത്രരോഗങ്ങള്‍ വര്‍ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. അണുബാധ ഏകദേശം അഞ്ച് മുതല്‍ ആറ് ദിവസം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. രോഗികള്‍ കണ്ണിന് ചുവപ്പും അസ്വസ്തതയും ഉണ്ടെന്ന് പറഞ്ഞാല്‍ അവര്‍ക്ക് ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കണ്ണില്‍ ഒഴിക്കുവാനുള്ള തുള്ളി മരുന്നുകള്‍ നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.