ആറുപേർക്ക് ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരം

ബെംഗളൂരു: ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-മാനവീയ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഗവേഷണ-പഠനങ്ങള്‍ നടത്തിയിട്ടുള്ള പ്രഗല്‍ഭരായ ഇന്ത്യക്കാര്‍ക്കു ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരത്തിന് ഇത്തവണ ആറുപേര്‍ അര്‍ഹരായി. സ്വര്‍ണപതക്കവും, ബഹുമതി പത്രവും സമ്മാനത്തുകയുമാണ്(ഒരുലക്ഷം യു.എസ്. ഡോളര്‍ -80.84 ലക്ഷം) ജേതാക്കള്‍ക്ക് ലഭിക്കുന്നത്.
എന്‍ജിനിയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പ്രൊഫസറും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡീനുമായ സുമന്‍ ചക്രവര്‍ത്തിക്കാണ് പുരസ്‌കാരം.
മാനവികവിഷയത്തില്‍ ബെംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സുധീര്‍ കൃഷ്ണസ്വാമിക്ക് പുരസ്‌കാരം ലഭിച്ചു. ലൈഫ് സയന്‍സസില്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ബയോളജിക്കല്‍ സയന്‍സസ് വിഭാഗം പ്രൊഫസറും ചെയര്‍പേഴ്സണുമായ വിദിത വൈദ്യയും ഗണിതശാസ്ത്രവിഭാഗത്തില്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഗണിതശാസ്ത്രം പ്രൊഫസര്‍ മഹേഷ് കക്ഡെയും ഭൗതികശാസ്ത്രത്തില്‍ പുണെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്ട്രോണമി പ്രൊഫസര്‍ നിസിം കനെകറും സാമൂഹികശാസ്ത്രത്തില്‍ യാലെ സര്‍വകലാശാലയിലെ ഇക്കണോമിക് ഗ്രോത്ത് സെന്റര്‍ പ്രൊഫസര്‍ രോഹിണി പാണ്ഡെയും പുരസ്‌കാരത്തിന് അര്‍ഹരായി.
ബെംഗളൂരു ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ഓഫീസില്‍ വെച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം നടന്നത്. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ ക്രിസ് ഗോപാലകൃഷ്ണന്‍, നാരായണമൂര്‍ത്തി, ശ്രീനാഥ് ഭട്നി, കെ. ദിനേശ്, മോഹന്‍ദാസ് പൈ, സലില്‍ പരേഖ്, എസ്.ഡി. ഷിബുലാല്‍ എന്നിവര്‍ പങ്കെടുത്തു. 218 അപേക്ഷകരില്‍നിന്നാണ് പുരസ്‌കാരത്തിനര്‍ഹരായ ആറുപേരെ തിരഞ്ഞെടുത്തതെന്ന് ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജനുവരി 7 ന് ബെംഗളൂരുവിലെ ലീലാ പാലസില്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
