വാട്സ്ആപ്പ് ഇന്ത്യ മേധാവി രാജിവച്ചു

ഇന്ത്യയിലെ വാട്‌സാപ്പിന്റെയും മെറ്റയുടെയും തലപ്പത്ത് രാജി തുടരുന്നു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവരുടെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി തലവൻ രാജീവ് അഗർവാൾ, വാട്സാപ്പ് ഇന്ത്യയുടെ തലവൻ അഭിജിത് ബോസ് എന്നിവരാണ് ചൊവ്വാഴ്ച രാജി സമർപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ മെറ്റയില്‍ നിന്ന് 11,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ മേധാവിമാര്‍ രാജിവെയ്ക്കുന്നത്. ഫേസ്ബുക്ക് ഇന്ത്യയുടെ പുതിയ മേധാവിയായി ശിവനാഥ് തുക്രലിനെ നിയമിച്ചിട്ടുണ്ടെങ്കിലും അഭിജിത് ബോസിന് പകരക്കാരനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് പിന്നാലെയാണ് കൂട്ടരാജി എന്നതും ശ്രദ്ധേയമാണ്. മെറ്റയുടെ തലവൻ അജിത് മോഹൻ രണ്ടാഴ്ചമുമ്പ് രാജിവെച്ചിരുന്നു. മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഈ ആഴ്ച വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ ഉണ്ടായേക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
#WhatsApp's India head Abhijit Bose and the director of public policy for #Meta in India, Rajiv Aggarwal, have resigned, a Meta spokesperson said on Tuesday. pic.twitter.com/nkkVE3TyeG
— Oxomiya Jiyori 🇮🇳 (@SouleFacts) November 15, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
