Follow News Bengaluru on Google news

ഇന്ത്യയിൽ മയക്കുമരുന്നിന് അടിമപ്പെട്ടവരിൽ 13 ശതമാനവും 20 വയസിന് താഴെയുള്ളവരെന്ന് യുഎന്‍ വക്താവ്

ഇന്ത്യയിൽ മയക്കുമരുന്നുകൾക്കും ലഹരി വസ്‌തുക്കൾക്കും അടിമപ്പെടുന്നവരിൽ 13 ശതമാനവും 20 വയസിന് താഴെയുള്ളവരാണെന്ന് യുഎൻ വക്താവ്. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തികൾ തടയണമെന്നും ഇതിനായി പ്രതിരോധ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻ്റ് ക്രൈം പ്രോഗ്രാം ഓഫീസർ ബില്ലി ബാറ്റ് വെയർ അഭിപ്രായപ്പെട്ടു.

ലഹരി മുക്ത ബാല്യം എന്ന പേരിൽ ഫോർത്ത് വേവ് ഫൗണ്ടേഷൻ യുഎൻഒഡിസിയുടെയും വേൾഡ് ഫെഡറേഷൻ എഗെയ്ൻസ്റ്റ് ഡ്രഗ്‌സിന്‍റെയും (ഡബ്ല്യുഎഫ്എഡി) സഹകരണത്തോടെ തിരുവനന്തപുരത്ത് നടക്കുന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൗമാരക്കാർക്കെതിരെയുള്ള അക്രമം, ചൂഷണം, ലൈംഗിക ദുരുപയോഗം എന്നിവയും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് കൗമാരക്കാരെ മയക്കുമരുന്നുകളുടെയും മദ്യപാനത്തിന്‍റെയും ഉപയോഗത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിന് അടിമപ്പെട്ട 10ൽ 9പേരും 18 വയസ് തികയുന്നതിന് മുൻപ് ലഹരിവസ്‌തുക്കൾ ഉപയോഗിക്കാൻ തുടങ്ങുന്നു. തട്ടിക്കൊണ്ടുപോകൽ, ബാലവേല, ചൂഷണം ചെയ്യൽ എന്നിവ കുട്ടികളുടെ ആരോഗ്യത്തെ മോശമാക്കുന്നു. ഇത് മയക്കുമരുന്ന്, മദ്യപാനം തുടങ്ങിയവയുടെ ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുന്നു. സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ, അവസരങ്ങളുടെ അഭാവം എന്നിവ ഒരു പരിധിവരെ കുട്ടികളെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം കുത്തനെ വർധിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്കിൽ കേരളത്തിൽ വലിയ വർധനയുണ്ടെന്നും ഫോർത്ത് വേവ് ഫൗണ്ടേഷൻ-ഇന്ത്യ ഡയറക്‌ടർ സിസി ജോസഫ് പറഞ്ഞു.

കുട്ടികളുമായി പ്രവർത്തിക്കാൻ പരിശീലനം ലഭിച്ച പബ്ലിക് ഹെൽത്ത് കെയർ ഉദ്യോഗസ്ഥരുടെ അഭാവം, ശിശു ചികിത്സയും ശിശു സംരക്ഷണ പ്രോട്ടോക്കോളുകളും കൃത്യമായി നടപ്പാക്കാത്തതും ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂൾ കേന്ദ്രീകരിച്ച് ചെറുപ്രായത്തിൽ തന്നെ ആരോഗ്യ വിദ്യാഭ്യാസത്തിന് പുറമെ പ്രതിരോധം, ചികിത്സ, വീണ്ടെടുക്കൽ, മയക്കുമരുന്നിന്‍റെ ഉപയോഗം കുറയ്ക്കൽ എന്നീ ബഹുമുഖ സമീപനമാണ് ഈ പരിപാടി പിന്തുടരുന്നത്. സമ്പൂർണ കമ്മ്യൂണിറ്റി പങ്കാളിത്തത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്‌ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഗ്ലോബൽ ഡ്രഗ് പോളിസി അഡ്വക്കസി എഫേർട്‌സ് എന്ന പാനൽ ചർച്ചയിൽ, ലഹരി വസ്‌തുക്കളുടെ ദുരുപയോഗം, ഉപയോക്താക്കളെന്ന നിലയിലും ഇരകൾ എന്ന നിലയിലും കുട്ടികളെ ബാധിക്കുമെന്ന് ദി കൺസേൺഡ് ഫോർ വർക്കിങ് ചിൽഡ്രൻ-ഇന്ത്യയുടെ അഡ്വക്കസി ആൻഡ് ഫണ്ട് റേസിംഗ് ഡയറക്‌ടർ കവിത രത്‌ന പറഞ്ഞു. കുട്ടികൾക്കും ഭരണകൂട സംരക്ഷണത്തിന് അർഹതയുണ്ടെന്നും അവർ ലഹരിവിമുക്ത സമൂഹത്തിൽ ജീവിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

നവംബർ 16 ന് ആരംഭിച്ച സമ്മേളനം 18 ന് സമാപിക്കും. 60 രാജ്യങ്ങളിൽ നിന്നായി 300 ലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.