ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: കര്‍ണാടക ഐ.ടി, ബി.ടി. വകുപ്പ് സംഘടിപ്പിക്കുന്ന 25-ാമത് ടെക് സമ്മിറ്റിന് ബെംഗളൂരുവില്‍ തുടക്കമായി. സമ്മിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് വെര്‍ച്വലായി നിര്‍വഹിച്ചു. സാങ്കേതിവിദ്യ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ആയുധമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയിലധിഷ്ടിതമായ വികസന പദ്ധതികള്‍ ദാരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള സാധ്യതകളിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യ ഒരു കാലത്ത് സമ്പന്നര്‍മാര്‍ക്ക് മാത്രമായിരുന്നുവെങ്കിലും ഇന്നത് സാധാരണക്കാര്‍ക്കും ലഭ്യമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, യു.എ.ഇ.യുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡിജിറ്റല്‍ ഇക്കണോമിയുടെയും ചുമതലയുള്ള മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ, ഓസ്ട്രേലിയന്‍ വിദേശകാര്യസഹമന്ത്രി ടിം വാട്ട്സ്, ഫിന്‍ലന്‍ഡ് ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി പെട്രി ഹോങ്കോന്‍, കര്‍ണാടക ഐ.ടി.,-ബി.ടി. വകുപ്പ് മന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണ്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ടെക്സമ്മിറ്റില്‍ 16 സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് വിദേശരാജ്യങ്ങളില്‍നിന്നുമുള്ള നാനൂറിലേറെ സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും പങ്കെടുക്കുന്നുണ്ട്.
Bengaluru Tech Summit 2022 | Day 1 https://t.co/z6hG6qWez2
— Basavaraj S Bommai (@BSBommai) November 16, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
