Follow News Bengaluru on Google news

വോട്ടർമാരുടെ വിവരശേഖരണം സ്വകാര്യ പാർട്ടിയെ ഏൽപിച്ചെന്ന് കർണാടക മുഖ്യമന്ത്രിക്കെതിരെ ആരോപണം

ബെംഗളൂരു: വോട്ടർമാരിൽ നിന്ന് വാതിൽപ്പടി വിവരശേഖരണത്തിന് സ്വകാര്യ പാർട്ടിയെ ഏൽപിച്ചുവെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ ആരോപണം. ഇതോടെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ക്രമക്കേട് നടത്തിയ കർണാടക മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ബെംഗളൂരു തദ്ദേശ സ്ഥാപനമായ ബിബിഎംപി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വോട്ടർമാരുടെ വിവരശേഖരണത്തിന് സ്വകാര്യ സ്ഥാപനത്തെ ദൗത്യം ഏൽപ്പിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണാടക ഇൻചാർജുമായ രൺദീപ് സിങ് സുർജെവാല ആരോപിച്ചു. വീടുകളിലെത്തി വോട്ടർമാരുടെ ലിംഗം, മാതൃഭാഷ, തെരഞ്ഞെടുപ്പ് ഐ.ഡി, ആധാർ എന്നീ വിവരങ്ങളാണ് സ്വകാര്യ സ്ഥാപനം ശേഖരിച്ചത്. ഇത് സൗജന്യമായാണ് ചെയ്തുകൊടുത്തതെന്നും സുർജെവാല ആരോപിച്ചു.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് തട്ടിപ്പിന് ഇടനിലക്കാരനായിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും സുർജെവാല ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനം ശേഖരിച്ച വിവരങ്ങൾ സർക്കാറിന്റെ ഗരുഡ ആപ്ലിക്കേഷനിലല്ല സൂക്ഷിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ ഡിജിറ്റൽ സമീക്ഷ എന്ന ആപ്ലിക്കേഷനിലാണ് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന​ത്.

ഈ സ്ഥാപനം നൂറുകണക്കിന് ബൂത്ത് ലെവൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. യഥാർഥത്തിൽ സർക്കാറാണ് ഇത്തരം ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് എന്നിരിക്കെയാണ് സ്വകാര്യ സ്ഥാപനം നിയമനം നടത്തിയത്. കൂടാതെ, ഈ ഉദ്യോഗസ്ഥർക്ക് സർക്കാർ ഉദ്യോഗസ്ഥരുടെതിന് സമാനമായ ഐ.ഡി കാർഡുകളും നൽകിയിട്ടുണ്ടെന്ന് സുർജെവാല ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.