ഹുബ്ബള്ളിയിൽ മതം മാറ്റാൻ ശ്രമിച്ച 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടക ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിൽ നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നാരോപിച്ച് 15 പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ചയാണ് സംഭവം.
ഒരു ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. തന്നെ ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ ഭാര്യ
നിർബന്ധിക്കുന്നുവെന്നാണ് ഭർത്താവ്
ആരോപിക്കുന്നത്. ഭാര്യയിൽ നിന്നുള്ള സമ്മർദ്ദം സഹിക്കാൻ കഴിയാതെ വന്നപ്പോൾ വിഷയം സമുദായ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഭർത്താവ് പറഞ്ഞു.
ഇതോടെ മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു മതത്തിൽ പെട്ട ശിക്കലിഗാരസമുദായാംഗങ്ങൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ
പ്രകടനം നടത്തി. സമുദായത്തെ കൂട്ടമായി മതപരിവർത്തനം നടത്താൻ മിഷനറിമാർ ശ്രമിക്കുന്നുണ്ടെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രാദേശിക ഗുണ്ടയായ മദൻ ബുഗുഡിയുടെ സഹായത്തോടെയാണ് മിഷനറിമാർ മതം മാറ്റാൻ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.