നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിച്ചില്‍; തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി

കോട്ടയം: മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണു. അതിഥി തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. മറിയപ്പള്ളി പൊന്‍കുന്നത്ത് കാവ് ക്ഷേത്രത്തിന് സമീപത്തുള്ള വീടിന്‍റെ മതില്‍ അറ്റകുറ്റപണികള്‍ക്കിടെയാണ് അപകടം. ഇയാളുടെ നെഞ്ചിന് അടിയിലുള്ള ഭാഗം മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മണ്‍തിട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിയില്‍ നാലുപേര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്.
ബംഗാള്‍ സ്വദേശി ശുശാന്താണ് മണ്ണിനടിയില്‍ പെട്ടത്. രണ്ടു മലയാളികളും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് ജോലിയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെട്ടു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണു. തുടര്‍ന്ന് ജെസിബി അടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.