മുൻ കാമുകിയെ കാണാനെത്തിയ യുവാവ് ഭര്‍ത്താവിനെ കണ്ട് പേടിച്ചോടി വിമാനത്താവളത്തിന്റെ മതിൽ ചാടി കടന്നു; ഒടുവിൽ അറസ്റ്റ്

ബെംഗളൂരു: മുൻ കാമുകിയുടെ ഭർത്താവിനെ പേടിച്ച് എച്ച്എഎല്‍ വിമാനത്താവളത്തിന്റെ മതിൽ ചാടി അകത്തേക്ക് കടന്ന യുവാവ് സുരക്ഷാ ലംഘനത്തിന് അറസ്റ്റിലായി. അസം സ്വദേശിയും കൽപ്പണിക്കാരനുമായി മുകുന്ദി ഖൗണ്ട് ആണ് വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയത്. നവംബർ ഒമ്പതിനായിരുന്നു സംഭവം നടന്നത്. വിമാനത്താവളത്തിലെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദോഗസ്ഥരാണ് ഇയാളെ ഗേറ്റ് നമ്പര്‍ 3ന് സമീപത്ത് നിന്ന് പിടികൂടിയത്. മതില്‍ ചാടി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിന്നീട് എച്ച്എഎല്‍ പോലീസിന് കൈമാറി. പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു കാര്യങ്ങൾ പുറത്തായത്.
മുകുന്ദി ഖൗണ്ടും കാമുകി പൂര്‍വ്വിയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാർ പൂർവിയുടെ വിവാഹം മറ്റൊരാളുമായി നടത്തി. പൂര്‍വ്വിയുടെ ഭര്‍ത്താവ് ബിപുല്‍ എച്ച്എഎല്‍ ഏരിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് അറ്റന്‍ഡറാണ്. പൂർവിയെ കാണാനായി ബെംഗളൂരുവിലെ വീട്ടിൽ എത്തിയപ്പോൾ ബിപുൽ ഇരുവരെയും കാണുകയും ക്ഷുഭിതനായ ബിപൽ മുകുന്ദിയെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് രക്ഷപെടാനായാണ് ഇയാൾ വിമാനത്താവളത്തിനകത്തേക്ക് ഓടി എത്തിയത്. ഏതായാലും ഇയാളുടെ മതിലുചാട്ടം കേന്ദ്ര സുരക്ഷാ ഏജന്‍സികളെയും പോലീസിനെയും ഏറെ കുഴക്കിയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.