Follow the News Bengaluru channel on WhatsApp

ഉഷാറാക്കി നമ്മ യാത്രി, പീസ് ഓട്ടോ ആപ്പുകൾ; കളമൊഴിയാൻ ഒല, ഊബർ

ബെംഗളൂരു: സേവനം ആരംഭിച്ച് കേവലം പതിനാറ് ദിവസങ്ങൾക്കുള്ളിൽ തന്നെ സംഗതി ഉഷാറാക്കി യാത്രി, പീസ് ഓട്ടോ ആപ്പുകൾ. ഇതോടെ ഒല, ഊബർ, റാപിഡോ ആപ്പുകളിൽ നിന്ന് ഓട്ടോ സർവീസ് പിൻവലിക്കണമെന്ന ആവശ്യം നഗരത്തിലെ ഓട്ടോ തൊഴിലാളി യൂണിയനുകൾ  ശക്തമാക്കി. ഇത് സംബന്ധിച്ച് ഓട്ടോ യുണിയനുകൾ സർക്കാരിന് നിവേദനം നൽകി. ഓട്ടോ നിരക്ക് നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗതാഗത വകുപ്പ് സംഘടിപ്പിച്ച യോഗത്തിലാണ് യൂണിയനുകൾ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടത്.

തൊഴിലാളികൾക്കു ലാഭം നൽകുന്ന ആപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയാറാകണം. 2016 മുതൽ മതിയായ ലൈസൻസ് ഇല്ലാതെ സർവീസ് നടത്തുന്ന കമ്പനികൾക്കെതിരെ സർക്കാർ നടപടികളെടുത്തില്ലെന്നും യൂണിയൻ പ്രതിനിധികൾ ആരോപിച്ചു.

അതേസമയം നഗരത്തിൽ സർവീസ് നടത്താൻ 25 ശതമാനം കമ്മീഷൻ വേണമെന്ന് ഊബർ, ഒല കമ്പനികൾ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 10 ശതമാനം കമ്മീഷൻ ആണ് നിശ്ചയിച്ചിട്ടുള്ളത്. അടിസ്ഥാന നിരക്ക് 30ൽ നിന്നു 60 ആയി ഉയർത്തണമെന്ന് ഒല ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നിരക്ക് ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ സർവീസ് ഊബർ നിർത്തിയിരുന്നു. ഇതു കൂടാതെ ചെറിയ ഓട്ടങ്ങൾ സ്വീകരിക്കാൻ കമ്പനികൾ തയാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

നമ്മ യാത്രി ആപ്പിന്റെ ഐഫോൺ പതിപ്പ് (ഐഒഎസ്) ഉടൻ ലഭ്യമാകുമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ അറിയിച്ചു. ഇതിനകം ഒരു ലക്ഷത്തിലേ ആളുകളാണ് ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഡൗൺലോഡ് ചെയ്തത്. രഹസ്യ സർവീസ് ചാർജുകൾ ഒന്നും ഈടാക്കാതെ സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരം തികച്ചും സുതാര്യമായാണ് തങ്ങൾ സർവീസ് നടത്തുന്നതെന്ന് പീസ് ഓട്ടോ യൂണിയൻ സംസ്ഥാന പ്രസിഡന്റ് രഘു നാരായണ ഗൗഡ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.