ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; ടിടിഇ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളി; സൈനികന് കാല് നഷ്ടമായി

ഓടുന്ന ട്രെയിനില്‍ നിന്ന് സൈനികനെ ടി.ടി.ഇ തള്ളിയിട്ടതിനെ തുടര്‍ന്ന് സൈനികന്റെ കാല്‍ നഷ്ടപ്പെട്ടു. സൈനികന്റെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റിനെ ചൊല്ലി ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറായ സുപന്‍ ബോറും സൈനികനായ സോനുവും തമ്മില്‍ തര്‍ക്കമുണ്ടായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ടി.ടി.ഇ സോനുവിനെ ദിബ്രുഗഡ്-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസില്‍ നിന്ന് തള്ളിയിടുകയായിരുന്നു.
സോനുവിനെ ഉടന്‍തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഒരു കാല്‍ നഷ്ടപ്പെട്ടുവെന്നും നില ഗുരുതരമാണെന്നും അധികൃതര്‍ പറയുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ടിടിഇയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായും അയാളെ അറസ്റ്റു ചെയ്യാന്‍ ശ്രമം തുടരുകയാണെന്നും റെയില്‍വേ പോലീസ് എസ്.എച്ച്.ഒ അജിത് പ്രതാപ് സിംഗ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ടിടിഇ മറ്റു യാത്രക്കാര്‍ മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.