പഞ്ചാബിന്റെ ‘ഹേമ മാലിനി’ ദൽജീത് കൗർ അന്തരിച്ചു

പ്രശസ്ത പഞ്ചാബി നടി ദല്‍ജീത് കൗര്‍ അന്തരിച്ചു. പഞ്ചാബിലെ ലുധിയാനയിൽ വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച ദൽജീത്, കഴിഞ്ഞ ഒരു വർഷമായി കോമയിലായിരുന്നുവെന്ന് കസിൻ ഹരീന്ദർ സിംഗ് ഖംഗുര പറഞ്ഞു. പഞ്ചാബിന്റെ ഹേമമാലിനി എന്നായിരുന്നു കൗറിന്റെ വിളിപ്പേര്. നിരവധി സൂപ്പർഹിറ്റ് പഞ്ചാബി സിനിമകളിലെ നായികാ വേഷങ്ങളിലൂടെ പ്രശസ്തയാണ് നടി ദൽജീത് കൗർ. രോഗം വഷളായതോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയത്തിയതോടെ സിനിമാ മേഖലയില്‍ നിന്നും കൗര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
ഒരു കാലത്ത് പഞ്ചാബ് സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ദല്‍ജീത് കൗര്‍. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദം നേടിയ അവർ 1976-ൽ ‘ദാസ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. പുട്ട് ജട്ടൻ ദേ’ (1983), ‘മംലാ ഗർബർ ഹേ’ (1983), ‘കി ബാനു ദുനിയാ ദാ’ (1986), ‘പട്ടോല’ (1988), ‘സൈദ ജോഗൻ’ (1979) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.