ഒല സ്കൂട്ടർ തട്ടിപ്പ് വ്യാപകം; ജാഗ്രത വേണമെന്ന് ഒല വക്താക്കൾ

ഒല ഇലക്ട്രിക്കിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി 1000-ത്തിലേറെ പേരില്‍ നിന്നായി കോടികള്‍ തട്ടിപ്പ് നടത്തിയ വാർത്ത പുറത്തുവന്നതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഒല ഇന്ത്യ വക്താക്കൾ. വ്യാജ വെബ്സൈറ്റ് സൃഷ്‌ടിച്ച അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തെ പൊലീസ് അടുത്തിടെയാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈനായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഒല വക്താക്കൾ അറിയിച്ചു.
ഒല ഇലക്ട്രിക് എന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ഒല സ്‌കൂട്ടറുകളുടെ ബുക്കിംഗുകള്‍ക്കും മറ്റ് പര്‍ച്ചേസ് ഫോര്‍മാലിറ്റികളും ഓണ്‍ലൈനായാണ് തുടക്കം മുതല്‍ ചെയ്ത് വന്നിരുന്നത്. വ്യാജ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കെണിയില്‍ പെടുന്ന ഇരകളോട് ആദ്യം രജിസ്‌ട്രേഷനായി 499 രൂപ അടയ്ക്കാനാണ് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. പിന്നീട് ഗതാഗതത്തിനും വാഹന ഇന്‍ഷുറന്‍സിനുമായി പണം കൈമാറാന്‍ ആവശ്യപ്പെടും. പിന്നീട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാന്‍ കാലതാമസം നേരിടുമെന്ന് ഇരകളെ തെറ്റിദ്ധരിപ്പിച്ചാണ് കബളിപ്പിക്കുന്നത്.
ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഒല ഇലക്ട്രിക്, സിമ്പിള്‍ എനര്‍ജി തുടങ്ങിയ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വളരെ കൂടുതലാണ്.
ഇക്കാരണത്താൽ ആദ്യമായി ഓണ്‍ലൈനില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ വാഹന നിര്‍മാതാക്കളുടെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം ബ്രൗസ് ചെയ്യണമെന്ന് ഒല വക്താക്കൾ നിർദേശിച്ചു. റിസര്‍വേഷന്‍ ടോക്കണ്‍ തുകയ്ക്ക് പുറമെ മറ്റ് പേയ്മെന്റുകളൊന്നും വാഹന നിര്‍മാതാക്കള്‍ സാധാരണയായി ആവശ്യപ്പെടില്ല. ഗതാഗത ചെലവുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ കമ്പനിക്ക് അടയ്ക്കുന്ന അന്തിമ തുകയിലാണ് ഉള്‍പ്പെടുത്തുന്നത്.
ഇടപാട് നടന്നയുടന്‍ ഒരു ഓണ്‍ലൈന്‍ രസീത് ജനറേറ്റ് ചെയ്യുകയും ഉപഭോക്താവിന്റെ ഇമെയില്‍ ഐഡിയിലേക്ക് കൈമാറുകയും ചെയ്യും. ഇതിന്റെ വിശദാംശങ്ങള്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററുകളുമായുള്ള കോളിലൂടെ പരിശോധിക്കാവുന്നതാണ്.
അടുത്തിടെ ഒല സ്കൂട്ടർ വാങ്ങാൻ 30,998 രൂപ നഷ്ടപ്പെട്ടതായി ഒരാള്‍ പരാതി നല്‍കിയതോടെയാണ് വന്‍ തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിയുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയതോടെ കൂടുതൽ അറസ്റ്റുകൾ പോലീസ് നടത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.