പള്ളിയുടെ മാതൃകയിലുള്ള ബസ് സ്‌റ്റോപ്പ് പൊളിച്ച് നീക്കണമെന്ന് എൻഎച്ച്എഐ

ബെംഗളൂരു: മുസ്ലീം പള്ളിയുടെ മാതൃകയിലുള്ള ബസ് സ്‌റ്റോപ്പ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് മൈസൂരു സിറ്റി കോര്‍പ്പറേഷനും കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ലിമിറ്റഡിനും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു.
മൈസൂരു-ഊട്ടി റോഡിലെ മസ്ജിദിന്റെ ആകൃതിയിലുള്ള ബസ് സ്‌റ്റോപ്പ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുമെന്ന് കര്‍ണാടക ബിജെപി എംപി പ്രതാപ് സിംഹ ഭീഷണി മുഴക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍എച്ച്എയുടെ ഈ നീക്കം. നോട്ടീസില്‍ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിന് എന്‍എച്ച്എഐ മൂന്ന് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ബസ് സ്‌റ്റോപ്പിന്റെ ഡിസൈന്‍ ചില സാമുദായിക പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും എന്‍എച്ച്എഐ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ അധികൃതർ നടപടി എടുക്കാതിരുന്നാല്‍ ഹൈവേ അഡ്മിനിസ്‌ട്രേഷന്‍ ആക്ട് 2003 പ്രകാരം എന്‍എച്ച്എഐ നടപടിയെടുക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കി.
എന്നാല്‍, മൈസൂരു കൊട്ടാരത്തിന്റെ മാതൃകയിലാണ് ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൃഷ്ണരാജ നിയോജക മണ്ഡലം എംഎല്‍എ എസ്.എ രാംദാസ് പറഞ്ഞു. മന്ത്രിയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നിര്‍മ്മിക്കുന്നതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
