Follow the News Bengaluru channel on WhatsApp

വെട്ടിനുറുക്കിയ ശേഷം മുഖം കത്തിച്ചു; രാത്രി മുഴുവന്‍ അടുത്തിരുന്ന് കഞ്ചാവ് വലിച്ചു: ശ്രദ്ധ കൊലപാതകത്തിൽ അഫ്താബിന്റെ നിർണായക വെളിപ്പെടുത്തല്‍

ലിവിങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ശ്രദ്ധയെ കൊലപ്പെടുത്തിയ ദിവസം പ്രതി അഫ്താബ് അമിന്‍ പൂനവാല അമിതമായി കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന് പോലീസ്. മെയ് 18 ന് വീട്ടുചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും, മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചില സാധനങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചും ഇരുവരും വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു. വഴക്കിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അഫ്താര്‍ തിരികെയെത്തിയത് കഞ്ചാവ് ലഹരിയിലായിരുന്നു.

വീട്ടിലെത്തിയപ്പോള്‍ ശ്രദ്ധ വീണ്ടും അഫ്താബിനോട് കയര്‍ത്തു. പ്രകോപിതനായ ഇയാള്‍ ശ്രദ്ധയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഒമ്പപതിനും പത്തിനും ഇടയിലാണ് കൃത്യം നടത്തിയതെന്ന് അഫ്താര്‍ പോലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം രാത്രി മുഴുവന്‍ സമയവും അവളുടെ മൃതദേഹത്തിനടുത്തിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. ശ്രദ്ധവാക്കറിന്റെ മൃതദേഹം കഷണങ്ങളാക്കിയ ശേഷം മുഖം കത്തിച്ച്‌ കളഞ്ഞതായി പ്രതി അഫ്താബ് അമീന്‍ പൂനാവാല പോലീസിന് മൊഴി നല്‍കി.

യുവതിയുടെ മൃതദേഹം 35 ക്ഷണങ്ങളാക്കി മുറിച്ച ശേഷം, ശരീരഭാഗങ്ങള്‍ കണ്ടെത്തിയാല്‍ പോലും തിരിച്ചറിയാനാകാത്ത വിധത്തില്‍ മുഖം കത്തിച്ചു കളയുകയായിരുന്നെന്ന് അഫ്താബ്  പറഞ്ഞു. ഇന്റര്‍നെറ്റില്‍ നോക്കിയാണ് താന്‍ ഇതെല്ലാം മനസിലാക്കിയതെന്നും അഫ്താബ് പോലീസിനോട് പറഞ്ഞു. ശ്രദ്ധ കൊല്ലപ്പെട്ട് ഏകദേശം ഒരുമാസം കഴിഞ്ഞ് ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ത്രിലോക് പുരി പ്രദേശത്ത് തലയും കൈയും വെട്ടിയ നിലയില്‍ ഒരു മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത് ആരുടെതാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തില്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കൂടാതെ ജൂണില്‍ തലയറുത്ത നിലയില്‍ മറ്റൊരു മൃതദേഹാവശിഷ്ടങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഈ മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യക്കുപ്പയില്‍ ഉപേക്ഷിച്ചതായിട്ടാണ് അഫ്താബ് പോലീസിന് മൊഴി നല്‍കിയിരുന്നു

അതേസമയം, ശ്രദ്ധയുടെ ശരീരം കഷ്ണങ്ങളാക്കാന്‍ അഫ്താബ് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പോലീസിന് ആയിട്ടില്ല. വീട്ടില്‍ നിന്നും കണ്ടെടുത്ത മറ്റുവസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും പോലീസ് പറഞ്ഞു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം പ്രതിയെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. ഇയാളുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്കൂകൂടി നീട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.