ബെംഗളൂരു-പമ്പ കെഎസ്ആർടിസി സർവീസ് ഡിസംബർ മുതൽ

ബെംഗളൂരു: ശബരിമലയിലേക്കുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരു -പമ്പ റൂട്ടിലേക്ക് ഡിസംബർ ഒന്ന് മുതൽ സർവീസ് ആരംഭിക്കാൻ കർണാടക ആർടിസി. ഡിസംബർ 1 മുതൽ ബെംഗളൂരുവിനും പമ്പയ്ക്കും ഇടയിൽ പ്രതിദിനം ഓരോ രാജഹംസ, ഐരാവത് വോൾവോ ബസ് സർവീസുകൾ ആരംഭിക്കും.
ദിവസേന ഉച്ചക്ക് 1.01ന് ബെംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും 1.30ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന രാജഹംസ പിറ്റേന്ന് രാവിലെ 7.29ന് പമ്പയിലെത്തും. ഇതേ ബസ് സ്റ്റാൻഡുകളിൽ നിന്ന് ദിനേന ഉച്ചക്ക് 2.01നും, 2.45നും പുറപ്പെടുന്ന ഐരാവത് വോൾവോ ബസ് പിറ്റേന്ന് രാവിലെ 6.45ന് പമ്പയിലെത്തും. യാത്രക്കാർക്ക് മൈസൂരുവിൽ നിന്നും ഈ ബസുകളിൽ കയറാം. രാജഹംസ വൈകിട്ട് 4.46നും, ഐരാവത് വൈകിട്ട് 5.45നുമാണ് മൈസൂരുവിലെത്തുക.
മടക്കയാത്രയിൽ ദിവസേന വൈകിട്ട് 5ന് നിലയ്ക്കലിൽനിന്ന് പുറപ്പെടുന്ന രാജഹംസ പിറ്റേന്ന് ഉച്ചക്ക് 12ന് ബെംഗളൂരുവിലെത്തും. ദിവസേന വൈകിട്ട് 6.01ന് നിലയ്ക്കലിൽ നിന്ന് പുറപ്പെടുന്ന ഐരാവത് വോൾവോ ബസ് പിറ്റേന്ന് രാവിലെ 11ന് ബെംഗളൂരുവിലെത്തും.
ബെംഗളൂരു നഗരത്തിലെയും കർണാടകയിലെ മറ്റു കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും സ്വകാര്യ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://www.ksrtc.in/
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
