ബാറില്‍ കൊണ്ടുപോയത് ഡിംപിള്‍, ബിയറില്‍ പൊടി ചേര്‍ത്തതായി സംശയം; പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി

കൊച്ചി: ഓടുന്ന വാഹനത്തിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു. തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിംപിള്‍ ഡോളിയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ബാറില്‍ വെച്ച് തന്ന ബിയറില്‍ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു. അവശയായ തന്നോട് ഡിംപിള്‍ സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞു. വാഹനത്തില്‍ സഞ്ചരിക്കവെ മൂവരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരികാന്‍ ഭയമായിരുന്നെന്നും യുവതി മൊഴി നല്‍കി.
പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും യുവതി പറഞ്ഞു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പോലീസ് തന്നെ കുറ്റക്കാരിയാക്കാന്‍ ശ്രമിക്കുന്നതായി മോഡൽ പറഞ്ഞു. തന്റെ മൊബൈല്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നതെന്നും പെണ്‍കുട്ടി പ്രതികരിച്ചു. താന്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, പെൺകുട്ടി മുമ്പും ലൈംഗിക അതിക്രമത്തിന് ഇരയായി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പായിരുന്നു ഇത്. അന്നത്തെ കേസില്‍ പ്രതികള്‍ക്ക് എതിരെ പോക്സോ ചുമത്തിയിരുന്നു.
കേസില്‍ നാല് പ്രതികളെ കൊച്ചി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ യുവതി ഡിംപിള്‍ ലാമ്പ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് അറസ്റ്റിലായത്. 45 മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളില്‍ വച്ച് പത്തൊന്‍പതുകാരിയായ മോഡലിനെ ബലാല്‍സംഗം ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.