കൊച്ചിയിൽ ഓടുന്ന കാറില്‍ 45 മിനിറ്റോളം കൂട്ടബലാത്സംഗം, ഇരയായത് 19കാരിയായ മോഡല്‍: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി: കൊച്ചിയില്‍ കാറിനകത്ത് കൂട്ടബലാത്സംഗത്തിനിരയാക്കിയത് 19കാരിയായ മോഡലിനെ. സംഭവത്തില്‍ ഒരു സ്ത്രീയെയും മൂന്നു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാല് പ്രതികളും കൊച്ചി സൗത്ത് പോലീസിന്‍റെ കസ്റ്റഡിയിലാണ്. രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിള്‍ ലാംബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. 19 കാരിയായ മോഡലിനെ ഓടുന്ന വാഹനത്തിനുള്ളില്‍ 45 മിനിറ്റോളം ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുള്ള താമസസ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യുവാക്കളും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. യുവതിയും പ്രതികളും പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു. കൊച്ചി എം.ജി റോഡിലുള്ള ഡാന്‍സ് ബാറിലേക്കാണ് ഇവര്‍ പോയത്. ബാറിലെത്തി ഇവര്‍ മദ്യപിച്ചു. തുടര്‍ന്ന് രാത്രി പത്തുമണിയോടെ ബലാത്സംഗത്തിനിരയായ യുവതി ബാറില്‍ കുഴഞ്ഞു വിഴുകയായിരുന്നു.
മദ്യലഹരിയില്‍ കുഴഞ്ഞു വീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവാക്കള്‍ യുവതിയെ തങ്ങളുടെ വാഹനത്തില്‍ കയറ്റുകയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന സ്ത്രീ വാഹനത്തില്‍ കയറിയില്ല. കാറില്‍ കയറ്റിയ ശേഷം നഗരത്തിലെ പലഭാഗങ്ങളില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. അര്‍ദ്ധ രാത്രിയോടെ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു,
സംഭവമറിഞ്ഞ യുവതിയുടെ സുഹൃത്താണ് വെള്ളിയാഴ്ച്ച രാവിലെ പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളാണ് ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇവരെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
