രക്തസാക്ഷികളുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സ്വാതന്ത്ര്യ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ സംസ്ഥാനത്തിൽ നിന്നുള്ള പോരാളികളുടെ സ്മരണയ്ക്കായി സർക്കാർ ബെംഗളൂരുവിൽ സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മംഗളൂരു ടാഗോർ പാർക്കിൽ സ്വാതന്ത്ര്യ സമര സേനാനി കെദമ്പാടി രാമയ്യ ഗൗഡയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെദമ്പാടി രാമയ്യ ഗൗഡ, നരഗുണ്ട ബാബാസാഹെബ്, മഹാദേവ, യുവ രക്തസാക്ഷി നാരായണ തുടങ്ങിയവരുടെയും കർണാടകയിൽ നിന്നുള്ള മറ്റ് രക്തസാക്ഷികളുടെയും പേരുകൾ സ്മാരകത്തിൽ ആലേഖനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആദിചുഞ്ചനഗിരി മഠാധിപതി നിർമ്മലാനന്ദ സ്വാമിജി, ധർമ്മപാലനാഥ സ്വാമിജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി. എൻ. അശ്വത് നാരായൺ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ಮುಖ್ಯಮಂತ್ರಿ @BSBommai ಅವರು ಇಂದು ಮಂಗಳೂರಿನ ಬಾವುಟಗುಡ್ಡೆಯಲ್ಲಿ ಸ್ವಾತಂತ್ರ್ಯ ಹೋರಾಟಗಾರ ಕೆದಂಬಾಡಿ ರಾಮಯ್ಯ ಗೌಡ ಅವರ ಪ್ರತಿಮೆಯನ್ನು ಅನಾವರಣಗೊಳಿಸಿದರು.
1/2 pic.twitter.com/ZaxnlsfAtP— CM of Karnataka (@CMofKarnataka) November 19, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.