കോളേജ് പരിപാടിക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് പരിപാടിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിപാടിക്കിടെ രണ്ട് ആൺകുട്ടികളും മറ്റൊരു പെൺകുട്ടിയും പാകിസ്ഥാൻ സിന്ദാബാദ് എന്ന് ആഹ്ലാദപൂർവ്വം വിളിച്ചതിനാണ് നടപടി.
ബെംഗളൂരുവിലെ മാർത്തഹള്ളിയിലെ ന്യൂ ഹൊറൈസൺ കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് സംഭവം. രണ്ടു പേർ മുദ്രാവാക്യം വിളിക്കുകയും ഒരാൾ ഇത് മൊബൈലിൽ ഷൂട്ട് ചെയ്യുകയുമായിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള ആര്യൻ, ദാവൻഗെരെ സ്വദേശിനി റിയ രവിചന്ദ്രൻ, ആന്ധ്രാ പ്രദേശിൽ നിന്നുള്ള ദിനകർ എന്നിവർക്കെതിരെയാണ് കേസ്.
വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചതോടെ വലിയൊരു കൂട്ടം വിദ്യാർഥികളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ആരംഭിച്ചു. തങ്ങൾ മുദ്രാവാക്യം വിളിച്ചത് ആരെയും അപമാനിക്കാൻ അല്ലെന്നും വെറുതെയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് വിദ്യാർഥികൾ മൊഴി നൽകിയത്. സംഭവത്തിൽ മാറത്തഹള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
The incident took place on Thursday at the New Horizon College of Engineering in Bengaluru's Marathahalli. A large group of students were seen assembled in the area as the two screamed the 'Pakistan Zindabad' slogan.https://t.co/KcwoGk1l1z
— Mirror Now (@MirrorNow) November 18, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
