Follow the News Bengaluru channel on WhatsApp

വോട്ടർമാരുടെ വിവരമോഷണം; അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ബെംഗളൂരു: വോട്ടർമാരുടെ വിവരമോഷണം നടന്നെന്ന ആരോപണത്തെ തുടർന്ന് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീന അറിയിച്ചു. വോട്ടർമാർക്കായി നടത്തിയ ബോധവൽക്കരണ പരിപാടിക്കിടെ ചിലുമേ എന്ന എൻജിഒ അനധികൃതമായി ആളുകളുടെ വിവരം ശേഖരിച്ചതായി ഉയർന്ന ആരോപണത്തെ തുടർന്നാണ് നടപടി. റീജണൽ കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

ചിലുമേ എജ്യുക്കേഷണൽ കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന എൻജിഒയുടെ പ്രതിനിധികൾ ബിബിഎംപിയിലെ ബൂത്ത് ലെവൽ ഓഫീസർമാരായി (ബിഎൽഒ) വ്യാജ തിരിച്ചറിയൽ കാർഡ് നൽകി നിരവധി സ്വകാര്യ ആളുകളെ നിയമിച്ചതായി ആരോപണം ഉയർന്നിരുന്നു. വോട്ടർമാർക്കിടയിൽ അവബോധം പ്രചരിപ്പിക്കാൻ ബിബിഎംപി ആണ് എൻജിഒയെ നിയമിച്ചിരുന്നത്. എന്നാൽ എൻജിഒ വോട്ടർമാരുടെ പേര്, മാതൃഭാഷ, ലിംഗഭേദം, മതം, ജാതി, വോട്ടർ ഐഡി നമ്പർ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ അനധികൃത രീതിയിലാണ് ശേഖരിച്ചതെന്ന് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് അടുത്തിടെ ആരോപിച്ചിരുന്നു.

വോട്ടർമാരുടെ വിവരങ്ങൾ ചോർത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പരാതി നൽകിയിട്ടുണ്ട്. അതേസമയം 2013 മുതൽ വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായി സംശയം ഉണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.