എന്‍ ഐ എ പത്ത് ലക്ഷം വിലയിട്ട ഖാലിസ്ഥാൻ ഭീകരൻ ലാഹോറിൽ മരിച്ചു

ഖാലിസ്ഥാനി ഭീകരൻ ഹർവീന്ദർ സിംഗ് റിന്‌ദ പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. മരണകാരണം അറിവായിട്ടില്ലെങ്കിലും ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മെയ് മാസത്തിൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് ആർപിജി ആക്രമണം നടത്തിയ കേസിൽ അടക്കം പ്രതിയാണ് ഇയാൾ.
നിരോധിത ഖലിസ്ഥാനി സംഘടനയായ ബാബര്‍ ഖല്‍സയിലെ പ്രധാന അംഗമായിരുന്നു ഹര്‍വിന്ദര്‍. ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് പാകിസ്ഥാനിലിരുന്ന് ഇയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 2021 മേയില്‍ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജന്‍സ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപല്‍ഡ് ഗ്രനേഡ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് പിന്നില്‍ ഹര്‍വിന്ദര്‍ ആണെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ നിഗമനം.
പഞ്ചാബിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കുറ്റവാളികൾക്ക് അത്യാധുനിക ആയുധങ്ങൾ, കൊക്കെയ്ൻ, ടിഫിൻ സ്ഫോടകവസ്തുക്കൾ, പണം എന്നിവ അതിർത്തി വഴി കടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ചെയ്യാനും ഇയാൾ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിൽരഹിതരായ യുവാക്കളെ റിക്രൂട്ട് ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
