തിരൂരില്‍ തോണി മറിഞ്ഞ് അപകടം: രണ്ട് സ്ത്രീകള്‍ ഉൾപ്പെടെ 4 പേർ മരിച്ചു

മലപ്പുറം: തിരൂര്‍ നമ്പറം കടവില്‍ തോണി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ ഉൾപ്പെടെ 4 പേർ മരിച്ചു. കടവില്‍ കക്ക വാരാന്‍ പോയ ഒരു കുടുംബത്തിലെ 6 പേരാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 8 മണിയോടെയാണ് അപകടമുണ്ടായത്. ഇട്ടികപ്പറമ്പിൽ അബ്ദുല്‍ സലാം, കുഴിയിനി പറമ്പിൽ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഈന്തു കാട്ടില്‍ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി.
സലാമിനെയും അബൂബക്കറിനെയും കാണാതായിരുന്നു. ഇവരെയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഭാരതപ്പുഴയിലെ തുരുത്തില്‍ നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്നു ആറു പേര്‍ അടങ്ങിയ സംഘം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്. രക്ഷപെടുത്തിയ രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.