മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ യുഎപിഎ കേസിലെ പ്രതി, വീട്ടിൽ നടത്തിയ റെയ്ഡിൽ കുക്കർ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി

മംഗളൂരു: മംഗളൂരുവിൽ സ്ഫോടനം നടന്ന ഓട്ടോറിക്ഷയിലെ യാത്രക്കാരന്റെ മൈസൂരുവിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ പ്രഷർ കുക്കർ ബോംബും, സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ശിവമോഗ സ്വദേശി ഷാരികിന്റെ മൈസൂരിലെ വാടക വീട്ടിലാണ് റെയ്ഡ് നടത്തിയത്. യുഎപിഎ കേസിലെ പ്രതികൂടിയായ ഷാരിക് വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് വാടക വീടെടുത്തതെന്നും പോലീസ് കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിൽ ഭീകരവാദികൾക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. വൻ നാശനഷ്ടം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സ്ഫോടനമെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് അറിയിച്ചിരുന്നു. പരിക്കേറ്റ ഡ്രൈവറും യാത്രക്കാരനായ ഷാരിക്കും മൊഴി നൽകാൻ സാധിക്കാത്ത ആരോഗ്യനിലയിലാണെന്നും ഇവരെ ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടാമെന്നും അധികൃതർ അറിയിച്ചു.
ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. ഇരുവരെയും പിന്നീട് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.