Follow the News Bengaluru channel on WhatsApp

140 വര്‍ഷം മുമ്പ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായെന്ന് കരുതപ്പെടുന്ന അപൂര്‍വ പ്രാവിനത്തെ വീണ്ടും കണ്ടെത്തി

140 വര്‍ഷം മുമ്പ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായെന്ന് കരുതപ്പെടുന്ന അപൂര്‍വ പ്രാവിനത്തെ വീണ്ടും കണ്ടെത്തി. ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജയണ്‍ എന്ന ഇനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും കണ്ടെത്തിയത്. വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന പ്രാവുകളുടെ ഒരു ഇനമാണ് ഇത്. പാപ്പുവ ന്യൂ ഗിനിയയിലാണ് ഇവയെ കണ്ടെത്തിയത്. ഒരു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തല്‍. നീണ്ട തിരച്ചിലിനൊടുവില്‍ മടങ്ങാനിരിക്കുകയായിരുന്ന സംഘത്തിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്കാണ് മണ്ണിലൂടെ സഞ്ചരിക്കുന്ന ഒരു അപൂര്‍വ ഇനം പ്രാവ് എത്തിയത്.

അപൂര്‍വ്വ സംഭവമെന്നാണ് കണ്ടെത്തലിനെ ഗവേഷണ സംഘത്തലവന്‍ ജോണ്‍ മിറ്റമെറിയര്‍ വിശദമാക്കുന്നത്. വംശനാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പക്ഷി ഗവേഷകര്‍ നിരീക്ഷിക്കുന്നത്. വലിപ്പമുള്ള ഫെസന്‍റിനേയാണ് കണ്ടെത്തിയിട്ടുള്ളത്. 2019ലും ഈ ദ്വീപില്‍ ഇവയ്ക്കായി തെരച്ചില് നടത്തിയിരുന്നെങ്കിലും ഒന്നിനേപ്പോലും കണ്ടെത്താനായിരുന്നില്ല. ഈ ദ്വീപാണ് ഈ ഫെസന്‍റുകളുടെ സ്ഥിരം ആവാസ വ്യവസ്ഥ.

ഫെര്‍ഗൂസാന്‍ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന മേഖലയിലാണ് ഫെസ്ന്‍റിനെ കണ്ടെത്തിയത്. 1882ന് ശേഷം ഇതാദ്യമായാണ് ഇവയുടെ ഫോട്ടോ എടുക്കുന്നത്. ശാസ്ത്രലോകത്തിന് ഈ ഇനത്തെക്കുറിച്ച്‌ പരിമിതമായ അറിവ് മാത്രമേ ഉള്ളൂ. എന്നാല്‍ നിലവിലുള്ള ഫെസന്‍റുകള്‍ കുറയുന്നുണ്ടോയെന്ന ആശങ്കയിലാണ് ഗവേഷകര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.