ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി ചന്ദ്രു അയ്യർ നിയമിതനായി

കേരളം, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി ചന്ദ്രു അയ്യരെ നിയമിച്ചു. ഇരു സംസ്ഥാനങ്ങളുമായി യുകെയ്ക്കുള്ള നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുക ബിസിനസ്, ജനങ്ങളുമായ ബന്ധം എന്നിവ കൂടുതൽ വ്യാപിപ്പിക്കുക എന്നിവയാണ് ചന്ദ്രുവിന്റെ ആദ്യ ദൗത്യം.
15 വർഷത്തിനു ശേഷം തിരികെ ഇന്ത്യയിലേക്കു വരാനും പുതിയ പദവി അലങ്കരിക്കാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്നു ചന്ദ്രു അയ്യർ പ്രതികരിച്ചു. പ്രമുഖ ആഗോള പ്രൊഫഷണൽ സേവന സ്ഥാപനങ്ങളിലൊന്നായ യുകെയിലെ ഗ്രാൻഡ് തോൻടനിനൊപ്പം സൗത്ത് ഏഷ്യ ബിസിനസ് മേധാവിയായി ചന്ദ്രു പ്രവർത്തിച്ചിട്ടുണ്ട്.
യുകെ–ഇന്ത്യ വ്യാപാര ഇടനാഴിയുടെ വളർച്ചയ്ക്ക് വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ചുമതലയും അദ്ദേഹത്തിനു ഉണ്ടായിരുന്നു. ഇന്ത്യയ്ക്കു പുറമേ, സ്കാൻഡിനേവ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിൽ രാജ്യാന്തര വ്യാപാര നിക്ഷേപ മേഖലകളിൽ ഇരുപതു വർഷത്തിലേറെ പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തും ചന്ദ്രുവിനുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.