വൺ ലവ് ആംബാൻഡ് ധരിക്കുന്നതിൽ നിന്ന് ഏഴ് യൂറോപ്യൻ ടീമുകൾ പിന്മാറി

എൽജിബിടിക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് വൺ ലൗ എന്ന് രേഖപ്പെടുത്തിയ ആംബാൻഡ് ധരിച്ച് ലോകകപ്പിൽ കളിക്കാനിറങ്ങുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി യൂറോപ്പിൽ നിന്നുള്ള ഏഴ് ടീമുകൾ.
ഖത്തറിൽ സ്വവര്‍ഗാനുരാഗമടക്കമുള്ളവ നിയമവിരുദ്ധമാക്കിയത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ അടക്കമുള്ളവരുടെ നീക്കം. ഇന്ന് ഇറാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ വണ്‍ ലൗ ആംബാന്‍ഡ് ധരിക്കുമെന്ന് ഹാരി കെയ്ൻ അറിയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്മാരാണ് തീരുമാനം മാറ്റിയത്. ഏഴ് ടീമുകളും സംയുക്ത പ്രസ്താവന നടത്തിയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്.
ഫിഫയുടെ സമ്മർദ്ദമാണ് പിന്മാറ്റത്തിന് പിന്നിലുള്ള കാരണം. വൺ ലവ് ആംബാൻഡ് ധരിച്ചെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ഫിഫ അറിയിക്കുകയായിരുന്നു. നായകൻമാർ ആംബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയാൽ മത്സരം തുടങ്ങിയ ഉടൻ തന്നെ അവർക്കെതിരെ മഞ്ഞക്കാർഡ് ഉയർത്തേണ്ടിവരുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകി. അതോടെ ടീമുകൾ പിന്മാറുകയും ചെയ്തു. അതേസമയം, ഫിഫയുടെ നിലപാടിൽ കടുത്ത നിരാശയുണ്ടെന്ന് ഡച്ച് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.
വൺ ലവ് ആംബാൻഡ് ധരിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സെപ്റ്റംബറിൽ തന്നെ ഫിഫയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, പ്രതികരണമൊന്നും ഉണ്ടായില്ലെന്നും താരങ്ങളും പരിശീലകരും വളരെ നിരാശയിലാണെന്നും അസോസിയേഷൻ വ്യക്തമാക്കി. എൽജിബിടിക്യു സമൂഹത്തോട് ഏറ്റവും പുരോഗമനപരമായ സമീപനമുള്ള നെതർലൻഡ്സാണ് ലോകകപ്പിലെ വൺ ലവ് ക്യാംപയിന് തുടക്കമിട്ടത്. ഇത് വിവിധ യൂറോപ്യന്‍ ടീമുകള്‍ ഏറ്റെടുക്കുകയായിരുന്നു. വെളുത്ത നിറത്തിലുള്ള ക്യാപ്റ്റന്‍ ബാൻഡിൽ ബഹുവർണങ്ങളിലുള്ള ഹൃദയചിഹ്നവും അതിന്റെ ഇരുവശങ്ങളിലുമായി വൺ, ലവ് എന്നിങ്ങനെ ഹാഷ്ടാഗ് രൂപത്തിൽ എഴുതിയതുമാണ് വൺ ലവ് ആം ബാൻഡ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.