Follow the News Bengaluru channel on WhatsApp

ലോകകപ്പിന് വര്‍ണാഭമായ തുടക്കം; ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ജയം

ഫുട്‌ബോൾ ലോകകപ്പിന്റെ 22-ാംപതിപ്പിന്‌ ഖത്തറിൽ വർണാഭമായ തുടക്കം. കാൽപ്പന്തുകളിയുടെ 29 ദിവസങ്ങള്‍ക്കൊപ്പമായിരിക്കും ഇനി ലോകം. ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലായിരിക്കും ഇനി ഫുട്ബോൾ ആരാധകരുടെ ആവേശങ്ങൾ. അൽഖോറിലെ അൽബെെത്ത്‌ സ്‌റ്റേഡിയത്തിൽ അറബ്‌ പാരമ്പര്യവും പൈതൃകവും സമന്വയിച്ച വർണാഭമായ ഉദ്‌ഘാടനച്ചടങ്ങിനുശേഷം രാത്രി 8 മണിയോടെ നടന്ന ആദ്യ കളിയിൽ ഖത്തർ ഇക്വഡോറിനെ നേരിട്ടു.

ഖത്തറിലെ വടക്കൻ നഗരമായ അൽഖോറിലെ അൽബെെത്ത്‌ സ്‌റ്റേഡിയം പാട്ടും നൃത്തവുമായാണ് ലോകകപ്പിനെ വരവേറ്റത്. ദോഹയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് സ്‌റ്റേഡിയം. പൗരാണിക കാലത്തെ അറേബ്യൻ നാടോടികളുടെ ‘ബെെത്ത്‌ അൽ ഷാർ’ എന്ന പരമ്പരാഗത തമ്പിന്റെ ആകൃതിയിലാണ് സ്‌റ്റേഡിയം നിർമിച്ചിരിക്കുന്നത്. അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനായിരുന്നു ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകിയത്. ദക്ഷിണകൊറിയയിലെ സംഗീത ബാൻഡായ ബി.ടി.എസിലെ ശ്രദ്ധേയനായ ജങ്‌കുക്ക് സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും ദേശീയപതാകകള്‍ വേദിയില്‍ പാറി നടന്നു. ഡിസംബർ 18 വരെ നീളുന്ന പോരാട്ടത്തിൽ 832 കളിക്കാരാണ് ഭാഗമാകുന്നത്.

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ഇക്വഡോർ പരാജയപ്പെടുത്തി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്നത്. ഇക്വഡോർ ക്യാപ്റ്റൻ എന്നെർ വലെസിയയാണ് രണ്ട് ഗോളുകളും നേടിയത്.

ഇന്ന് മൂന്ന്‌ മത്സരങ്ങളാണുള്ളത്. ഇംഗ്ലണ്ട്‌ ഇറാനെയും സെനെഗൽ നെതർലൻഡ്‌സിനെയും നേരിടും. അമേരിക്കയും വെയ്‌ൽസും തമ്മിലാണ്‌ മൂന്നാമത്തെ മത്സരം. അർജന്റീനയും ഫ്രാൻസും ചൊവ്വാഴ്‌ച ഇറങ്ങും. അർജന്റീനയ്ക്ക്‌ സൗദി അറേബ്യയും ഫ്രാൻസിന്‌ ഓസ്‌ട്രേലിയയുമാണ്‌ എതിരാളി.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.