‘ഐ ലവ് യു രസ്ന, 5 രൂപയ്ക്ക് 32 ഗ്ലാസ്’; ശീതള പാനീയ മേഖലയിലെ ജനപ്രിയ ബ്രാന്‍ഡ് രസ്‌നയുടെ സ്ഥാപകൻ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു

ന്യൂഡല്‍ഹി: ശീതള പാനീയ മേഖലയിലെ ജനപ്രിയ ബ്രാന്‍ഡായ രസ്ന ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസായിരുന്നു. അരീസ് ഖംബട്ട ബെനവലന്റ് ട്രസ്റ്റിന്റെയും രസ്ന ഫൗണ്ടേഷന്റെയും ചെയര്‍മാന്‍ കൂടിയായിരുന്നു അരീസ് പിറോജ്ഷാ ഖംബട്ട.
1970ലാണ് അരീസ് പിറോജ്ഷാ ഖംബട്ട രസ്നയ്ക്ക് തുടക്കമിട്ടത്. ചെലവുകുറഞ്ഞ ശീതള പാനീയം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രസ്ന അവതരിപ്പിച്ചത്. 5 രൂപയുടെ പായ്ക്കറ്റ് വാങ്ങിയാല്‍ 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം എന്നതായിരുന്നു അവകാശവാദം. 80കളിലും 90കളിലും ‘ഐ ലവ് യു രസ്ന’ എന്ന പേരിലുള്ള പരസ്യം വലിയ തോതിൽ ജനശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ 1.8 മില്യൺ ചില്ലറ വിൽപന ശാലകളിൽ വിൽക്കുന്ന രസ്ന നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ മിശ്രിത നിർമാതാക്കളിൽ ഒരാളാണ്. ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ രസ്ന ഇപ്പോൾ വിറ്റഴിക്കപ്പെടുന്നു.
ഇന്ത്യന്‍ വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. വാപിസിന്റെ (വേൾഡ് അലയൻസ് ഓഫ് പാർസി ഇറാനി സർതോസ്റ്റിസ്) മുൻ ചെയർമാനും അഹ്‌മദാബാദ് പാർസി പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും ഫെഡറേഷൻ ഓഫ് പാഴ്‌സി സൊറോസ്ട്രിയൻ അഞ്ജുമാൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമായിരുന്നു. ഇതിന് പുറമെ കൂടാതെ സാമൂഹിക സേവന രംഗത്തും അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
