ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പരിശീലനം നൽകി

ബെംഗളൂരു: വര്‍ധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിന് വേണ്ട വികേന്ദ്രീകൃത ദുരന്ത നിവാരണ സംഘങ്ങളെ രൂപീകരിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ആചാര്യ ബെംഗളൂരു ബിസിനസ് സ്കൂളിന്റെയും തേജസ് ദുരന്ത നിവാരണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പരിശീലനം നൽകി.
പരിശീലന പദ്ധതിയുടെ ഭാഗമായി നാലാമത്തെ സംഘത്തിനാണ് പരിശീലനം ഏർപ്പെടുത്തിയത്. ആചാര്യ ബെംഗളൂരു ബിസിനസ് സ്കൂളില്‍ നടന്ന പരിശീലന ക്ലാസ് ജിനെക്സ് യൂട്ടിലിറ്റി മാനേജ്മെൻ്റ് എം.ഡി ജീവൻ കെ. രാജ്, മലയാളം മിഷൻ ബെംഗളൂരു കോ-ഓഡിനേറ്റർ ജയ്സൺ ലൂക്കോസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന് നടന്ന ക്ലാസിന് കോഴ്‌സ് കോർഡിനേറ്റർ കെ. കെ. ആയുഷ് നേതൃത്വം നൽകി.
സംസ്ഥാന സാങ്കേതിക ഉപദേശക കമ്മിറ്റി അംഗം പ്രദീപ് കെ.കെ, തേജസ് ഡിസാസ്റ്റർ മാനേജ്മെൻ്റ് കേന്ദ്രം കോർഡിനേറ്റർ സന്ദീപ്, ഡോ. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.