മലയാളം മിഷൻ കെ.എൻ.എസ്.എസ്. ജയമഹൽ കരയോഗം ശിശുദിനാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു

ബെംഗളൂരു: കെ.എന്‍.എസ്.എസ്. ജയമഹല്‍ കരയോഗം മലയാളം മിഷന്‍ ശിശുദിനാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് തുടങ്ങിയ പരിപാടികള്‍ വൈകിട്ട് 7 മണിക്ക് ദേശീയ ഗാനത്തോടെ സമാപിച്ചു. കഥ, കവിത, പാട്ട്, ഡാന്‍സ്, ശ്ലോകം തുടങ്ങിയ വിവിധ കലാപരിപാടികളില്‍ 30 കുട്ടികള്‍ പങ്കെടുത്തു. ചിത്രരചനയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ 25 കുട്ടികള്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം കണിക്കൊന്ന പരീക്ഷ പാസ്സായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്തു. സുഗതാഞ്ജലി കവിതാ മത്സരത്തില്‍ ആഗോളതലത്തില്‍ ഒന്നാം സമ്മാനം നേടിയ ഹൃതികാ മനോജിന് സര്‍ട്ടിഫിക്കറ്റ് നല്‍കി.
കരയോഗം പ്രസിഡന്റ് ഡി. ഉല്ലാസ് അധ്യക്ഷത വഹിച്ചു. മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന് ഡോ. സുശീലാദേവി നേതൃത്വം നല്‍കി. മലയാളം മിഷന്‍ കര്‍ണാടക ഘടകം ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയ്‌സണ്‍ ലൂകോസ് മുഖ്യാതിഥി ആയിരുന്നു.
കെ.എന്‍.എസ്.എസ് കരയോഗത്തിന്റെയും, മഹിളാ വിഭാഗത്തിന്റെയും, യൂത്ത് വിങ്ങിന്റെയും ഭാരവാഹികളും, അധ്യാപകനും കോര്‍ഡിനേറ്ററുമായ സി. പി. മോഹന്‍ കുമാര്‍, അധ്യാപികമാരായ രാധാ നായര്‍, പി. ദേവി, അഡ്വ. ഗോവിന്ദ രാജന്‍, എം.എ അംബിക, ലത രവീന്ദ്രന്‍, സുകന്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.