Follow the News Bengaluru channel on WhatsApp

ഇന്ത്യയിലേക്ക് വിമാനമിറങ്ങുന്നവർക്ക് ഏർപ്പെടുത്തിയ എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി

ന്യൂഡൽഹി: മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുവരുന്ന വിമാനയാത്രക്കാർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ ഒഴിവാക്കി. കോവിഡ് വാക്സിൻ സ്വീകരിച്ചെന്ന സത്യവാങ്മൂലം നൽകണമെന്നുള്ള നിർദേശമാണ് ഒഴിവാക്കിയത്. തീരുമാനം തിങ്കളാഴ്ച അർധരാത്രി നിലവിൽ വന്നു.

രോഗവ്യാപനം കുറയുകയും വാക്സിനേഷനിൽ കാര്യമായ പുരോഗതിയുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയതെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. അതേസമയം അന്താരാഷ്ട്ര യാത്രക്കാർക്കുള്ള നിർദേശങ്ങൾ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുതുക്കിയിട്ടുണ്ട്. മുഖാവരണം, വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രതിരോധമാർഗങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.