ആപ്പ് അധിഷ്‌ഠിത ഓട്ടോ സേവനം; ഉടൻ തീരുമാനമെടുക്കുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: ഓൺലൈൻ ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷ ഹെയ്‌ലിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട് നവംബർ 25-നകം തീരുമാനമെടുക്കുമെന്ന് സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. സേവന ദാതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചിട്ടുണ്ടെന്നും തീരുമാനം തീർപ്പാക്കാനുണ്ടെന്നും സർക്കാർ അറിയിച്ചു.
2016-ലെ കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റർ റൂൾസിന്റെ പരിധിയിൽ വരാത്തതിനാൽ ഓൺലൈൻ ഓട്ടോ സേവനങ്ങൾ നിർത്താൻ ഗതാഗത വകുപ്പ് അടുത്തിടെ നിർദേശം നൽകിയിരുന്നു. ലൈസൻസുകൾ അനുവദിച്ചത് ക്യാബ് സേവനങ്ങൾക്ക് മാത്രമാണെന്നും വകുപ്പ് വ്യക്തമാക്കിയിരുന്നു. എല്ലാ പങ്കാളികളുമായും സംസാരിച്ച് ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നതുവരെ സേവനങ്ങൾ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേവനദാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ സർക്കാർ തീരുമാനം വരുന്നതുവരെ സേവനദാതാക്കൾ ആവശ്യപ്പെടുന്ന നിരക്ക് വർധന സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് സർക്കാർ കോടതിയോട് അഭ്യർത്ഥിച്ചു. നവംബർ 25നകം നിരക്ക് തീരുമാനിക്കുമെന്നും കോടതിയെ അറിയിച്ചു. ഹർജികൾ രേഖപ്പെടുത്തിയ ശേഷം വാദം കേൾക്കുന്നത് ഹൈക്കോടതി നവംബർ 28ലേക്ക് മാറ്റി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
